തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി; ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ

Published : Dec 29, 2022, 10:07 AM IST
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി; ജില്ലയിൽ നിന്നുള്ള നേതാക്കൾക്ക് പിഴവ് പറ്റിയെന്ന് സിപിഎം അന്വേഷണ കമ്മീഷൻ

Synopsis

മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്‍റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽക്കാൻ കാരണം എറണാകുളത്തെ പാർട്ടി നേതാക്കൾക്ക് പിഴവുപറ്റിയത് കൊണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോ‍ർട്ട്. ഈ റിപ്പോർട്ട് ഇന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയും ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗവും പരിഗണിക്കും. മണ്ഡലത്തിൽ ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ച അഡ്വ അരുൺകുമാറിന്‍റെ പേരിൽ ചുവരെഴുത്ത് നടത്തിയത് അണികളിലടക്കം ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് റിപ്പോർട്ടിലുണ്ട്. മുതിർന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനും ഉൾപ്പെട്ട സമിതിയാണ് തോൽവി പരിശോധിച്ചത്. ജില്ലയിൽ നിന്നുളള സംസ്ഥാന നേതാക്കൾക്കടക്കം വീഴ്ച പറ്റിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ
ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ജാതി വിവേചനം: പൂജാകാര്യങ്ങളിൽ നിന്ന് വിട്ടുനിന്ന് 5 തന്ത്രി കുടുംബം: കടുത്ത നിലപാടുമായി ഭരണസമിതി