തൃപ്പൂണിത്തുറയിൽ സിനിമാതാരം അഞ്ജലി നായർ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥി; ബിജെപി അണികൾക്ക് രോഷം, ആൾബലമാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ

Published : Mar 18, 2026, 08:38 AM IST
anjali nair

Synopsis

പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്. അതേസമയം തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.

കൊച്ചി: തൃപ്പൂണിത്തുറ സീറ്റിൽ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികൾ. പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നൽകിയതിൽ നേതാക്കൾക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്. അതേസമയം തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.

ആൾബലം തന്നെയാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ പറഞ്ഞു. പതിനെട്ടു വർഷമായി സിനിമയിലെത്തിയിട്ട്. എന്നെ ഞാൻ സിനിമക്കാരിയായി കണ്ടിട്ടില്ല. ഞാനൊരു സാധാരണക്കാരിയാണ്. തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർത്ഥനയെന്നും ഞാനൊരു സിനിമാക്കാരിയല്ലെന്നും അഞ്ജലി നായർ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി ക്യാമ്പിലും പുകച്ചിൽ, പ്രമുഖർ 'വെയിറ്റിംഗ് ലിസ്റ്റിൽ'; കുമ്മനം, ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല
ബെന്നി ബെഹനാന് കെപിസിസി അധ്യക്ഷ ചുമതല ലഭിച്ചേക്കും; നീക്കം സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്ന സാഹചര്യത്തിൽ