മുഖ്യമന്ത്രിയുടെ പ്രസ്താവന തളളി സിപിഐ, പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; കലക്കിയതെന്ന് സുനിൽ കുമാർ

Published : Oct 27, 2024, 12:18 PM IST
മുഖ്യമന്ത്രിയുടെ പ്രസ്താവന തളളി സിപിഐ, പൂരം കലങ്ങിയത് തന്നെയെന്ന് ബിനോയ് വിശ്വം; കലക്കിയതെന്ന് സുനിൽ കുമാർ

Synopsis

മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

തൃശ്ശൂർ : തൃശ്ശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ തളളി സിപിഐ നേതാക്കൾ. പൂരം കലങ്ങിയത് തന്നെയെന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ല. മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല. പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്ന് സിപിഐ നേതാവ് വി എസ് സുനിൽ കുമാറും പ്രതികരിച്ചു. യാതൊരു സംശയവുമില്ലാത്ത കാര്യമാണതെന്നും സുനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

'വിട പറയുകയാണെൻ ജന്മം...യൂട്യൂബ് ചാനലിലെ പ്രിയയുടെ അവസാന വീഡിയോയിൽ സൂചനകൾ, ഭർത്താവിനൊപ്പമുളള ചിത്രങ്ങൾ മാത്രം

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും പൂരം കലക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്ന് തന്നെയാണെന്നുമായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ അഭിപ്രായം. ബന്ധപ്പെട്ട വിഷയത്തിൽ സഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ഞങ്ങളുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിൽ മാറ്റമില്ലെന്നും കെ രാജൻ വ്യക്തമാക്കി. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം. 

വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു സിപിഐ നേതാക്കളുടെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'