തൃശൂരിലെ 30കാരന്‍റെ കൊലപാതകം; 14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തിൽ, എഫ്ഐആർ പുറത്ത്

Published : Jan 01, 2025, 05:15 PM ISTUpdated : Jan 01, 2025, 05:23 PM IST
തൃശൂരിലെ 30കാരന്‍റെ കൊലപാതകം; 14കാരൻ യുവാവിനെ ആക്രമിച്ചത് കൊല്ലാനുള്ള ഉദ്ദേശത്തിൽ, എഫ്ഐആർ പുറത്ത്

Synopsis

തൃശൂരിൽ 30 വയസുള്ല യുവാവിനെ 14കാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരൻ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആര്‍.

തൃശൂര്‍:തൃശൂരിൽ 30 വയസുള്ല യുവാവിനെ 14കാരൻ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് എഫ്ഐആറിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ക്കെതിരെയും കൊലക്കുറ്റമാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന കരുതിയാണ് കൊല്ലപ്പെട്ട ലിവിൻ 14 കാരനെയും 16 കാരനെയും ചോദ്യം ചെയ്തതെന്ന് എഫ്ഐആറിലുണ്ട്. ഇതേ തുടര്‍ന്ന് ലിവിനുമായി 14കാരനും 16കാരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനുശേഷം ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എഫ്ഐആറിലുണ്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് 14കാരൻ ലിവിനെ ആക്രമിച്ചതെന്നും എഫ്ഐആറിലുണ്ട്.

തൃശൂരിൽ പുതുവ‍ർഷ രാത്രിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പതിനാലുകാരന്‍റെയും പതിനാറുകാരന്‍റെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. യുവാവിനെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്‍റേത് തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന് പതിനാലുകാരനെ നേരത്തെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് പുതുവ‍ർഷ രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. വിദ്യാർത്ഥികൾ ലഹരിക്ക് അടിമകൾ ആണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളായ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ രണ്ട് പ്രതികളുടെയും വൈദ്യപരിശോധന നടത്തി. പെൺകുട്ടികളുമായി വന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പാലിയം റോഡ് സ്വദേശി ലിവിങ് ഡേവിസിനെ പതിനാലുകാരൻ കൊലപ്പെടുത്തിയത്.

തൃശൂരിലെ 30 കാരന്റെ കൊലപാതകം; കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പൊലീസ്

ന്യൂ ഇയർ ആശംസ പറയാത്തതിന് യുവാവിനെ കുത്തിവീഴ്ത്തി; 24 തവണ കുത്തി; അക്രമം തൃശ്ശൂരിൽ

തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു; 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർഷങ്ങൾ നീണ്ട നിയമ പോരാട്ടവും കാത്തിരിപ്പും വിഫലം; ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായ നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു
ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ