ഒരേ താളം, ഒരേ വികാരം; പൂരലഹരിയിൽ തൃശൂർ, ആവേശത്തോടെ പൂരപ്രേമികള്‍

Published : Apr 30, 2023, 11:27 AM ISTUpdated : Apr 30, 2023, 11:41 AM IST
ഒരേ താളം, ഒരേ വികാരം; പൂരലഹരിയിൽ തൃശൂർ, ആവേശത്തോടെ പൂരപ്രേമികള്‍

Synopsis

പൂരമാസ്വദിക്കാൻ തൃശൂരുകാർ മാത്രമല്ല, ലോകത്തിന്റെ നാനാഭാ​​ഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയിരിക്കുന്നത്. വ്യത്യസ്ഥ അതിരുകൾ ഭേദിച്ച് എത്തിയവർക്കെല്ലാം ഒരേ വികാരം, ഒരേ താളം-അത് തൃശൂർ പൂരത്തിന്റേതാണ്.   

തൃശൂർ: വടക്കുന്നാഥന്റെ മണ്ണിൽ ആർത്തുവിളിച്ച് ജനം തമ്പടിച്ചതോടെ അക്ഷരാർത്ഥത്തിൽ തൃശൂർ പൂരലഹരിയിലായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൂടി പൂരന​ഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശംകൂടി. നിമിഷങ്ങൾക്കുള്ളിൽ മഠത്തിൽവരവ് പഞ്ചവാദ്യം കൊട്ടിക്കയറും. പൂരമാസ്വദിക്കാൻ തൃശൂരുകാർ മാത്രമല്ല, ലോകത്തിന്റെ നാനാഭാ​​ഗങ്ങളിൽ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയിരിക്കുന്നത്. വ്യത്യസ്ഥ അതിരുകൾ ഭേദിച്ച് എത്തിയവർക്കെല്ലാം ഒരേ വികാരം, ഒരേ താളം-അത് തൃശൂർ പൂരത്തിന്റേതാണ്. 

പൂരം പൊടിപൂരം; തൃശ്ശൂർ പൂരത്തിന് ഇന്ന് വിളംബരമാകും, വർണ വിസ്മയമൊരുക്കി സാമ്പിൾ വെടിക്കെട്ട്

തുടർന്ന് ഉച്ചയ്ക്ക് 12.15 ന് പാറമേക്കാവിന്റെ എഴുന്നെള്ളത്ത് അരങ്ങേറും. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളവും നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടർന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ്  ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. 

തൃശ്ശൂരിൽ ശവപ്പെട്ടികൾ സൂക്ഷിച്ച കടയിൽ തീപിടിത്തം , അപകടം പുലർച്ചെ, ഫയർഫോഴ്സെത്തി തീയണച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി