വയനാട് വീണ്ടും കടുവയുടെ ആക്രമണം, ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു

Published : Oct 22, 2022, 07:32 AM ISTUpdated : Oct 22, 2022, 10:23 AM IST
വയനാട് വീണ്ടും കടുവയുടെ ആക്രമണം, ചീരാല്‍ സ്വദേശിയുടെ പശുവിനെ കൊന്നു

Synopsis

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ആക്രമണം.  

വയനാട്: വയനാട് ചീരാലിൽ  വീണ്ടും കടുവയുടെ ആക്രമണം. ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ ആക്രമിച്ചത്. വനം വകുപ്പിന്‍റെ പ്രത്യേക സംഘം സ്ഥലത്ത് തിരച്ചിൽ നടത്തി. ഒരു മാസത്തോളമായി ചീരാലിൽ കടുവയുടെ ആക്രമണം തുടരുകയാണ്. ഇതുവരെ 10 വളർത്തു മൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്. കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ 10 സംഘങ്ങളായി നടത്തിയ തിരച്ചിലിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കടുവയുടെ നീക്കം കൃത്യമായി മനസിലാക്കാൻ സാധിക്കാത്തതാണ് വനം വകുപ്പിന് വെല്ലുവിളിയാകുന്നത്. 

updating...
 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി അവസരമാക്കി വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി; വലഞ്ഞ് യാത്രക്കാർ
പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം