പുല്‍പ്പള്ളിയില്‍ ഇറങ്ങിയ കടുവ ആടിനെ പിടികൂടി: പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നു

By Web TeamFirst Published May 8, 2019, 9:14 AM IST
Highlights

പിടികൂടിയ ആടുമായി കാട്ടിലേക്ക് പോയ കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയ്ക്ക് വേണ്ടി വണ്ടിക്കടവ്,പാറക്കടവ് മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്. 
 

മുള്ളൻക്കൊല്ലി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ രാത്രിയിലും തുരത്താനായില്ല. സര്‍ക്കാര്‍ ഉത്തരവ് കിട്ടിയാലുടന്‍ കടുവയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കടുവയെ പിടികൂടും വരെ പ്രദേശത്ത് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

അതിനിടെ പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു. പിടികൂടിയ ആടുമായി കാട്ടിലേക്ക് പോയ കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. കടുവയ്ക്ക് വേണ്ടി വണ്ടിക്കടവ്,പാറക്കടവ് മേഖലകളിൽ വനപാലകർ തിരച്ചിൽ നടത്തുന്നുണ്ട്. 

ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങിയ കടുവയെ തുരത്താൻ സാധിക്കാത്തതിനാൽ  മുള്ളൻകൊല്ലി പഞ്ചായത്തിലെ പാറകടവ്,വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചത്. ജനം തടിച്ചു കൂടിയാൽ ഉണ്ടാകുന്ന അപായസൂചന മുന്നിൽകണ്ടാണ് 144 പ്രഖ്യാപിച്ചത്.കടുവയെ തിരികെ കാട്ടിലേക്ക് തുരത്തും വരെ നിരോധനാജ്ഞ തുടരും

click me!