'വീട്ടുമതിൽ ചാടിക്കടന്ന് കടുവ' : വയനാട്ടിൽ വീണ്ടും കടുവ ഭീതി, ഇറങ്ങിയത് ബത്തേരി നഗരത്തിന് സമീപം

Published : Oct 12, 2022, 10:55 PM IST
'വീട്ടുമതിൽ ചാടിക്കടന്ന് കടുവ' :  വയനാട്ടിൽ വീണ്ടും കടുവ ഭീതി, ഇറങ്ങിയത് ബത്തേരി നഗരത്തിന് സമീപം

Synopsis

വനപാലകർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല

വയനാട്: വയനാട്ടിൽ വീണ്ടും കടുവ ഭീതി. ബത്തേരി ദൊട്ടപ്പൻകുളത്താണ് ഇന്ന് കടുവയിറങ്ങിയതായി സ്ഥിരീകരിച്ചത്. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിൻ്റെ മതിൽ കടുവ  ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വനപാലകർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി. മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് കടുവയിറങ്ങിയിരുന്നു. കാട് മൂടി  കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റിൽ നിന്നാണ് കടുവയെത്തിയതെന്നാണ് വിവരം
 

PREV
Read more Articles on
click me!

Recommended Stories

കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു
ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന് ഉദ്യോ​ഗസ്ഥരോട്, ദോശയും ചമ്മന്തിയും വാങ്ങി നൽകി; നിരാഹാര സമരം അവസാനിപ്പിച്ചു