പ്രതിഷേധ സാധ്യത, കനത്ത പൊലീസ് കാവലിൽ മുഖ്യമന്ത്രി; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ 

Published : Jun 12, 2022, 06:40 AM IST
പ്രതിഷേധ സാധ്യത, കനത്ത പൊലീസ് കാവലിൽ മുഖ്യമന്ത്രി; ഇന്ന് മലപ്പുറത്ത് രണ്ട് പരിപാടികൾ 

Synopsis

തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളിൽ പങ്കെടുക്കും

മലപ്പുറം : പ്രതിഷേധ സാധ്യത കണക്കിലെടുത്ത്, ഇന്നും കനത്ത പൊലീസ് കാവലിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്തും കോഴിക്കോട്ടും പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരാനാണ് തീരുമാനം. പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. പൊന്നാനി തീരദേശ റോഡ് അടച്ചിടും.

കനത്ത പൊലീസ് സുരക്ഷയിൽ മലപ്പുറത്ത് മുഖ്യമന്ത്രിക്ക് ഇന്ന് രണ്ടു പരിപാടികളാണുളളത്. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനമാണ് ആദ്യത്തെ പരിപാടി. വേദിക്ക് സമീപത്തേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനവേദിയിലേക്ക് ഒൻപത് മണിക്ക് ശേഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഒൻപത് മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ച് ബദൽ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

തവനൂരിലെ പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ്, കെടി ജലീൽ എംഎൽഎ തുടങ്ങിയവരും പങ്കെടുക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ 11 മണിക്ക് ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അതിന് ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. മൂന്ന് പരിപാടികളിൽ പങ്കെടുക്കും. 

'ബിജെപി അണിയറയിലും കോൺഗ്രസ് അരങ്ങത്തും ആടിക്കൊണ്ടിരിക്കുന്നു', എംവി ജയരാജൻ

ഇന്നലെയും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് പൊലീസ് ഒരുക്കിയത്. കനത്ത പൊലീസ് കാവലിലും നാടെങ്ങും പ്രതിഷേധം കത്തി. കൊച്ചിയിലെയും  കോട്ടയത്തെയും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ ഇവിടെയും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പൊലീസ് സേന. പൊലീസിന്റെ അസാധാരണ സുരക്ഷാ വലയത്തിൽ പൊതുജനങ്ങൾ വലഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെപ്പോലും തടഞ്ഞു. പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

തൃശൂരിലും കനത്ത സുരക്ഷ; ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി പൊലീസ്, മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം