കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Published : Jun 01, 2024, 06:49 PM ISTUpdated : Jun 01, 2024, 09:55 PM IST
കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ; ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

Synopsis

ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിക്കുമെന്നാണ് പ്രവചനം.

തിരുവനന്തപുരം: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് ടൈംസ് നൗ. കേരളത്തില്‍ യുഡിഎഫിന് 14 മുതല്‍ 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും നേടുമെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. ബിജെപി ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിക്കുമെന്നാണ് പ്രവചനം.

അതേസമയം, രാജ്യത്ത് എൻഡിഎക്ക് അനുകൂല തരംഗമാണെന്നാണ് ടൈംസ് നൗ പ്രവചിക്കുന്നത്. എന്‍ഡിഎ 358 സീറ്റ് സീറ്റ് നേടുമെന്നാണ് ടൈംസ് നൗ സർവ്വേയുടെ പ്രവചനം. ഇന്ത്യ സഖ്യം 152 സീറ്റ് വരെ വിജയിക്കുമെന്നും മറ്റുള്ളവർ  33 സീറ്റ് നേടുമെന്നും ടൈംസ് നൗ സർവ്വേ പ്രവചിക്കുന്നു.

എക്സിറ്റ് പോൾ പ്രവചനങ്ങള്‍ ഇങ്ങനെ 

റിപ്പബ്ലിക് ഭാരത് – പി മാർക്

എൻഡിഎ – 359
ഇന്ത്യ സഖ്യം – 154
മറ്റുള്ളവർ – 30

എബിപി 

എൻഡിഎ - 353- 383 

ഇന്ത്യ -152 -182 സീറ്റ്

മറ്റുള്ളവർ - 4 -12 

സിഎൻഎൻ 

എൻഡിഎ- 355-370 സീറ്റ് 

ഇന്ത്യ - 125-140 സീറ്റ് 

മറ്റുള്ളവർ - 42-52 

ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ്

എൻഡിഎ – 371
ഇന്ത്യ സഖ്യം – 125
മറ്റുള്ളവർ – 10 –20

റിപ്പബ്ലിക് ഭാരത് – മാട്രീസ്

എഡിഎ – 353 –368
ഇന്ത്യ സഖ്യം – 118-133
മറ്റുള്ളവർ – 43-48

ജൻ കി ബാത് 

എൻഡിഎ – 362-392
ഇന്ത്യ സഖ്യം – 141-161
മറ്റുള്ളവർ – 10-20

Also Read: മോദിക്ക് മൂന്നാമൂഴമെന്ന് സർവേകൾ; മുന്നൂറിലധികം സീറ്റുകളുമായി എന്‍ഡിഎ അധികാരത്തിലേറുമെന്ന് പ്രവചനം 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്