ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾക്കായി തെരച്ചിൽ ഊർജിതം,ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങും

Published : Dec 19, 2022, 06:41 AM ISTUpdated : Dec 19, 2022, 08:04 AM IST
ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾക്കായി തെരച്ചിൽ ഊർജിതം,ഇടനിലക്കാരി ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങും

Synopsis

വ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിൻറെ ഭാര്യയ്ക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസിൽ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും മറ്റു പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊർജിതമാക്കി. ഇന്നലെ റിമാൻഡിലായ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിൻറെ ഭാര്യയ്ക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. 

 

ടൈറ്റാനിയത്തിൽ ഇൻറർവ്യൂ നടത്തിയ ലീഗൽ എജിഎം ശശികുമാരൻ തമ്പി ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ നടത്തിയ ചില തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യാ നായരുടെ ഭർത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാർഥികളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരിൽ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിൻറേത് കൂടിയാകുമ്പോൾ തട്ടിപ്പിൻറെ വ്യാപ്തി കൂടുകയാണ്. 

ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പോലീസിന് കിട്ടും. മ്യൂസിയം പോലീസിലടക്കം ഇന്ന് പുതിയ പരാതികൾ വരാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. 

ടൈറ്റാനിയം ജോലി തട്ടിപ്പ് : ദിവ്യയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ പൊലീസ്

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം