മന്ത്രിയുമായി പ്രശ്നങ്ങളില്ല, പ്രായാധിക്യം കൊണ്ടാണ് രാജി; ടികെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയുന്നു

Published : Jul 31, 2023, 11:06 AM ISTUpdated : Jul 31, 2023, 12:23 PM IST
മന്ത്രിയുമായി പ്രശ്നങ്ങളില്ല, പ്രായാധിക്യം കൊണ്ടാണ് രാജി; ടികെ ഹംസ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനമൊഴിയുന്നു

Synopsis

മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്.   

മലപ്പുറം: വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാനൊരുങ്ങി സിപിഎം മുതിർന്ന നേതാവ് ടികെ ഹംസ. നാളെ വഖഫ് ബോർഡ് യോ​ഗം ചേരാനിരിക്കെയാണ് രാജി പ്രഖ്യാപനം. ഒന്നരവർഷം കാലാവധി ബാക്കി നിൽക്കെയാണ് നാളെ രാജി വെക്കാനൊരുങ്ങുന്നത്. വഖഫ് ബോർഡിൽ പല കാര്യങ്ങളിലും വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനുമായി ഭിന്നതകൾ ഉണ്ടെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ ചേ‍ർന്ന വഖഫ് ബോർഡ് യോ​ഗത്തിൽ ചെയർമാൻ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകൾ പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നുവെന്നാണ് വിവരം. രാജിവെക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ സ്ഥാനമൊഴിയുമെന്ന സ്ഥിരീകരണം വരുന്നത്. 

'കണ്ണീർ പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്..'; അഞ്ചുവയസുകാരിയുടെ കൊലപാതകത്തിലെ വിമർശനങ്ങളില്‍ പൊലീസ്

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ടികെ ഹംസ രം​ഗത്തെത്തി. പ്രായാധിക്യം കാരണമാണ് രാജി എന്നാണ് ടികെ ഹംസ വിശദീകരിക്കുന്നത്. മന്ത്രി അബ്ദുറഹ്മാനുമായി ഭിന്നത ഇല്ലെന്നും എൺപത് വയസു കഴിഞ്ഞവർ പദവികളിൽ നിന്നും മാറി നിൽക്കണമെന്നാണ് പാർട്ടി നയമെന്നും ടികെ ഹംസ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പ്രായാധിക്യം കൊണ്ടാണ് സ്ഥാനമൊഴിയുന്നത്. സൗകര്യം ഉള്ള സമയത്ത് ഒഴിയാൻ പാർട്ടി പറഞ്ഞിരുന്നു. മന്ത്രിയുമായി പ്രശ്നങ്ങൾ ഇല്ല. അങ്ങനെ പറയുന്നവർ ശത്രുക്കളാണെന്നും മറ്റ് ചില ജോലികൾ ഉള്ളതിനാലാണ് രാജിയെന്നും ഹംസ വ്യക്തമാക്കി. 

ആലുവ പെൺകുട്ടിയുടെ മരണം: എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയെന്ന് ഇപി ജയരാജൻ

https://www.youtube.com/watch?v=9HjSRZx5OQE

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസ്: കഠിന പരിശ്രമം തന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ, സർക്കാർ വിജ്ഞാപനം ഉടൻ