പാലാരിവട്ടം അഴിമതി: എഫ്ഐആർ റദ്ദാക്കണമെന്ന് ടി. ഒ സൂരജ്, ഹർജി ഇന്നും കോടതിയിൽ

By Web TeamFirst Published Jul 13, 2021, 7:45 AM IST
Highlights

സർക്കാരിന്റെ അനുമതിയില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ടി.ഒ സൂരജിന്റെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തതെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. 

കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് ടി.ഒ സൂരജിന്റെ വാദം. എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് അറസ്റ്റ് ചെയ്തതെന്നും വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. 

ആർഡിഎസിന്  മൊബിലൈസേഷൻ ഫണ്ട് നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ് സത്യവാങ്മൂലത്തിൽ പറയുന്നു. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് ആരോപിക്കുന്നു.

അതേ സമയം പാലാരിവട്ടം അഴിമതി കേസിലെ ജാമ്യ വ്യവസ്ഥകൾ നീക്കണം എന്നാവശ്യപ്പെട്ട് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ല വിടാൻ പാടില്ലെന്നതടക്കമുള്ള വ്യവസ്ഥകൾ നീക്കണം എന്നാണ് ആവശ്യം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!