'ഇന്ത്യ ലോകത്തിന്റെ യുവശക്തി, ഇന്ന് ലോകത്തെ മാറ്റിമറിക്കാൻ ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുന്നു': മോദി

Published : Apr 24, 2023, 06:57 PM ISTUpdated : Apr 24, 2023, 07:28 PM IST
'ഇന്ത്യ ലോകത്തിന്റെ യുവശക്തി, ഇന്ന് ലോകത്തെ മാറ്റിമറിക്കാൻ ശക്തിയുള്ള രാജ്യമായി ഇന്ത്യ മാറുന്നു': മോദി

Synopsis

ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. 

കൊച്ചി: ഈ നൂറ്റാണ്ടു ഇന്ത്യയുടേതെന്നും ഇന്ത്യ ലോക യുവ ശക്തിയെന്നും പ്രധാനമന്ത്രി മോദി. യുവം 2023 വേദിയിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.  ഇന്ത്യ ലോകത്തെ മാറ്റിമറിക്കും. ഇന്ത്യ വേഗത്തിൽ വളരുന്ന രാജ്യമാണ്. രാജ്യത്തിന്റെ പുതിയ ദൗത്യം നിറവേറ്റാൻ മലയാളി ചെറുപ്പക്കാരും മുന്നോട്ടു വരുന്നു. ജി 20 കേരളത്തിലെ യോഗങ്ങൾ വിജയകരമായിരുന്നു എന്നും മോദി പറഞ്ഞു. കേരളത്തിലെ പദ്മശ്രീ പുരസ്‌കാര ജേതാക്കൾ, ശ്രീ നാരായണ ഗുരു, കെ കേളപ്പൻ, സ്വാതന്ത്ര സമര സേനാനികൾ, അപ്പുക്കുട്ടൻ പൊതുവാൾ, നമ്പി നാരായണൻ എന്നിവരെയും മോദി പ്രസം​ഗമധ്യേ പരാമർശിച്ചു. 

'പ്രിയ മലയാളി യുവസുഹൃത്തുക്കളേ നമസ്കാരം' എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസം​ഗം ആരംഭിച്ചത്. കേരളത്തിലെത്തുമ്പോൾ കൂടുതൽ ഊർജ്ജം ലഭിക്കുന്നുവെന്നും മോദി പറഞ്ഞു. ശങ്കരാചാര്യരും ശ്രീനാരായണ ​ഗുരുവും ജനിച്ച നാടാണ് കേരളം. തനിക്ക് ഏറ്റവുമധികം വിശ്വാസം യുവാക്കളിലാണെന്നും മോദി. ജി 20 സമ്മേളനങ്ങൾ നടന്നപ്പോൾ ഇന്ത്യ പ്രൊഫഷണലിസം കാണിച്ചു.

മുന്‍സര്‍ക്കാരുകള്‍ കുംഭകോണങ്ങളാല്‍ അറിയപ്പെട്ടു. ബിജെപി സര്‍ക്കാര്‍ യുവാക്കള്‍ക്ക് പുതിയഅവസരം നല്‍കുന്നു. കേരളത്തില്‍ ഹൈവേയും റെയില്‍വേയും ജലപാതയും വരുന്നു. അതുവഴി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും മോദി, കേരളത്തില്‍ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിക്കുന്നു. 

 

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ