വലിയൊരു വാര്‍ത്താ ദിവസത്തിലേക്ക് ചുവടുവയ്ക്കുകയാണ് നമ്മൾ. ഉപതെരഞ്ഞെടുപ്പിനൊപ്പം അമേരിക്കൻ തെരഞ്ഞെടുപ്പും ചൂടുപിടിച്ച ചര്‍ച്ചകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ദിവസമായിരിക്കും ഇന്ന്. അമേരിക്ക വിധിയെഴുതാൻ തയാറെടുക്കുമ്പോൾ, പ്രചാരണത്തിന്റെ ചൂട് നേരിട്ടറിയുന്ന വാര്‍ത്തകളും വിശേഷങ്ങളും പ്രേക്ഷകരെ കാത്തിരിക്കുന്നു. അതിനിടെ സന്ദീപ് വാര്യര്‍ ബിജെപിയുമായി ഇടഞ്ഞിരിക്കുകയാണ്. എന്തായാലും ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രേക്ഷകര്‍ കണ്ടിരിക്കേണ്ട ട്രെൻഡിങ് വീഡിയോകൾ കാണാം.
10:16 PM (IST) Nov 04
'മനസ്സ് ഇപ്പോൾ ശൂന്യമാണ്, നിലപാടിൽ മാറ്റമില്ല'; ജയകുമാറിനോടും RSSനോടും നിലപാട് വിശദീകരിച്ചെന്ന് സന്ദീപ് വാര്യർ
10:15 PM (IST) Nov 04
'സരിനെ കോൺഗ്രസിന് എത്ര ആവശ്യമുണ്ടോ അതിനേക്കാൾ സന്ദീപിനെ ബിജെപിക്ക് ആവശ്യമുണ്ട്, കേരളത്തിലെ ബിജെപി ദുർബലമായികൊണ്ടിരിക്കുകയാണ്'; ശ്രീജിത്ത് പണിക്കർ
10:14 PM (IST) Nov 04
'എല്ലാവർക്കും അധികാരം മതിയല്ലോ?...കോൺഗ്രസിൽ നിന്ന് പോയവർക്കെല്ലാം സിപിഎം ഒരു സ്റ്റേറ്റ് കാർ കൊടുത്തിട്ടുണ്ട്'; രാജ്‌മോഹൻ ഉണ്ണിത്താൻ
07:54 PM (IST) Nov 04
'സ്പോർട്സ് അതോറിറ്റി അംഗീകരിച്ച ഭക്ഷണമാണ് തയ്യാറാക്കുന്നത്, നോൺവെജും ഇതിൽ ഉൾപ്പെടും'; ആറ് അടുക്കളകളിൽ നിന്നായി കുട്ടികളിലേക്ക് പകരുന്ന പഴയിടം രുചി
07:52 PM (IST) Nov 04
'വോട്ട് ഫോർ മീ എന്നാണ് പ്രിയങ്കയുടെ പ്രസംഗം, സോറി ടു മീ എന്നാ മറ്റൊരിടത്ത് രാഹുൽ പ്രസംഗിക്കുന്നത്, അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പിലാണ് വയനാട് നിൽക്കുന്നത്'; എൽഡിഎഫ് പ്രതിനിധി പി.ഗവാസ്
07:51 PM (IST) Nov 04
ബിജെപിയുമായി ഇടഞ്ഞ് സന്ദീപ് സിപിഎമ്മിലേക്കോ? വെയിറ്റ് ആൻഡ് സീയെന്ന് കെ സുരേന്ദ്രൻ, അനുനയമോ അടുത്ത നീക്കം?
04:24 PM (IST) Nov 04
'മുങ്ങുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ, സന്ദീപ് എവിടെ വരെ പോകുമെന്ന് നോക്കാം'; തെരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രൻ
04:23 PM (IST) Nov 04
ഒളിംപിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേള; ആദ്യമായി മേളയിൽ പ്രവാസി വിദ്യാർത്ഥികളും; സവിശേഷതകൾ ഒട്ടേറെ...
01:31 PM (IST) Nov 04
സന്ദീപ് വാര്യർ പ്രശ്നം ചർച്ച ചെയ്യാൻ ബിജെപി, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ പാലക്കാട് ഓഫീസിൽ, മുതിർന്ന നേതാക്കളുമായി അടിയന്തര യോഗം
11:03 AM (IST) Nov 04
'ഇന്ത്യയിൽ ഏതെങ്കിലുമൊരു ഹോട്ടലിൽ ഏതെങ്കിലുമൊരു മുറി എനിക്കുവേണ്ടി ആന്റോ അഗസ്റ്റിൻ ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവിടണം', വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ
10:33 AM (IST) Nov 04
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് ആക്രമണം ; പ്രതികളെ പിടികൂടാതെ പൊലീസ്
10:32 AM (IST) Nov 04
'തെരഞ്ഞെടുപ്പിനെ ഞങ്ങൾ നേരിടുന്നത് ഒറ്റക്കെട്ടായി. മനപ്പായസം വച്ച് കുടിക്കുന്നവർക്ക് പഞ്ചസാര കൂടും എന്നല്ലാതെ ഒന്നും സംഭവിക്കില്ല', സതീഷിന്റെ വെളിപ്പെടുത്തലിൽ ശോഭ സുരേന്ദ്രന് പങ്കുണ്ടെന്ന് ആര് പറഞ്ഞാലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്
09:51 AM (IST) Nov 04
'സർക്കാരിന്റെ തുടർ നടപടികൾ നോക്കിയശേഷം സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കും', കോഴിക്കോട് കെ റെയിലിനെതിരായ പ്രതിഷേധം വീണ്ടും തുടങ്ങി സമരസമിതി
09:01 AM (IST) Nov 04
വീട്ടിൽ പോയിട്ടേയില്ല, പക്ഷേ ഫോട്ടോ ഉണ്ട്! ശോഭ സുരേന്ദ്രനും സതീഷിന്റെ കുടുംബവും ഒന്നിച്ചുള്ള ഫോട്ടോ പുറത്തുവിട്ട് സതീഷ്
08:52 AM (IST) Nov 04
കാനഡയിലെ ഖലിസ്ഥാൻ ആക്രമണം; അപലപിച്ച് ജസ്റ്റിൻ ട്രൂഡോ, ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സുരക്ഷ വർധിപ്പിച്ചു, ഹിന്ദു ക്ഷേത്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കി
08:13 AM (IST) Nov 04
കാനഡയിലെ ഹിന്ദു മഹാസഭ മന്ദിറിന് മുന്നിൽ ആക്രമണം നടത്തി ഖലിസ്ഥാൻ വാദികൾ, ആശങ്കയെന്ന് കനേഡിയൻ മന്ത്രി അനിത ആനന്ദ്
07:37 AM (IST) Nov 04
അമേരിക്കയിൽ ആര് വാഴും ...ആര് വീഴും? നിര്‍ണായകമായി പെൻസിൽവേനിയയിലെ വോട്ടുകൾ, വോട്ടര്‍മാരുടെ പ്രതികരണങ്ങൾ ഇങ്ങനെ
07:36 AM (IST) Nov 04
ഹാവൂ... ആശ്വാസം, അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കി കുണ്ടന്നൂര്‍ - തേവര പാലം തുറന്നു, ഗതാക്കുരുക്കിന് പരിഹാരമാകും
07:36 AM (IST) Nov 04
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാൾ കൂടി മരിച്ചു, മരിച്ചത് ചെറുവത്തൂര്‍ സ്വദേശി ഷിബിൻ രാജ്, ആകെ മരിച്ചവരുടെ എണ്ണം നാലായി