ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിംഗ് അവസാനിച്ചു. 184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% ആണ് പോളിംഗ് രേഖപ്പെടുത്തിയത്. നിലവിൽ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ട്.
അതിനിടെ മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്.
ഇതിനിടെ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ രാവിലെ സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി- കാണാം ഇന്നത്തെ ട്രെന്‍റിംഗ് വീഡിയോകൾ.
10:36 PM (IST) Nov 20
പോളിംഗ് സമയം അവസാനിച്ചു, പലയിടത്തും നീണ്ട നിര, ക്യൂവിലുള്ളവര്‍ക്ക് ടോക്കൺ സ്ലിപ്പ് നൽകി
05:29 PM (IST) Nov 20
'പരാജയഭീതി എന്നതിനപ്പുറം വേറെ ഒന്നും പറയാനില്ല, ബൂത്തിൽ കയറി വോട്ട് ചോദിച്ചെങ്കിൽ ക്യാമറ പരിശോധിക്കണം':രാഹുൽ മാങ്കൂട്ടത്തിൽ
05:28 PM (IST) Nov 20
വെണ്ണക്കരയിലെ പോളിംഗ് ബൂത്തിൽ തര്‍ക്കം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം, 'കമ്മ്യൂണിസ്റ്റ്- ജനത പാര്‍ട്ടി' അനാവശ്യമായി പ്രശ്നമുണ്ടാക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
03:42 PM (IST) Nov 20
എന്റെ പൊന്നിനെ കണ്ടെത്താൻ സഹായിക്കണം', എഫ്‍ബിയിൽ വിവരം പങ്കുവച്ച് ഐശ്വര്യയുടെ അമ്മ, മകളില്ലാത്ത വീട്ടിലേക്ക് താനില്ലെന്ന് ഷീജ
03:41 PM (IST) Nov 20
കൊല്ലം ആലപ്പാട് നിന്നും കാണാതായ പെൺകുട്ടിക്കായി അന്വേഷണം ഊർജിതം, 18ന് രാവിലെ വീട്ടിൽ നിന്ന് പോയ ഫോട്ടോ പൊലീസിന് ലഭിച്ചു
12:19 PM (IST) Nov 20
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ പോളിങ് മന്ദഗതിയിൽ. ഇതുവരെ വോട്ട് ചെയ്തത് 19.82 ശതമാനം പേർ മാത്രം
12:17 PM (IST) Nov 20
കേരളത്തിലേക്ക് മെസി വരുന്നു... അർജന്റീന ആരാധകർക്ക് ഇനി ആഘോഷം, മത്സരം നടക്കാൻ സാധ്യത കൊച്ചിയിൽ
12:16 PM (IST) Nov 20
'അടുത്ത മാസം 20ന് വിചാരണകോടതിയിൽ ഹാജരാകണം'; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി
08:44 AM (IST) Nov 20
'വിജയപ്രതീക്ഷയിലാണ്, വിവാദങ്ങൾ ബാധിക്കില്ല, വികസനത്തിനായി ജനം ബിജെപിക്ക് വോട്ട് ചെയ്യും'; സി കൃഷ്‌ണകുമാർ
08:43 AM (IST) Nov 20
വോട്ട് ചെയ്യാൻ ഒരുമിച്ചെത്തി ഷാഫി പറമ്പിലും രാഹുലും; മണപ്പള്ളിക്കാവ് എൽപി സ്കൂളിലെ ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര
08:42 AM (IST) Nov 20
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ; ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് തങ്ങൾക്ക് കൈമാറി
07:33 AM (IST) Nov 20
ചൂടുപിടിച്ച വിവാദങ്ങൾക്കിടെ പാലക്കാട് ഇന്ന് പോളിങ് ബൂത്തിൽ. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു.