
രണ്ടായിരം രൂപ നോട്ടുകൾ പിൻവലിക്കുന്നു
2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ചു. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് മരണം
സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണം. കോട്ടയം എരുമേലിയിൽ രണ്ട് പേരെയും , ഇടമുളക്കലിൽ ഒരാളെയും കുത്തികൊന്നു. നാട്ടുകാരുടെ മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിന് ഒടുവിൽ എരുമേലിയിൽ കാട്ടുപോത്തിനെ വെടിവയ്ക്കാൻ ഉത്തരവ്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം.
റെക്കോർഡ് തിളക്കത്തിൽ എസ്എസ്എൽസി ഫലം
എസ്എസ് എൽസിക്ക് റെക്കോർഡ് തിളക്കം. വിജയശതമാനം 99.7. 68,604 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്. കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ മലപ്പുറം എടരിക്കോട് PKM HSS ന് നൂറ് മേനി. സേ പരീക്ഷ ജൂൺ 7 മുതൽ 14 വരെ. പ്ലസ് വണിന് മൂന്ന് ലക്ഷത്തി അറുപതിനായിരം സീറ്റുകൾ. ക്ലാസുകൾ ജൂലൈ 5 മുതൽ.
വിജയത്തിനിടയിലും നൊമ്പരമായി സാരംഗ്.
വിജയത്തിന്റെ മധുരത്തിലും കണ്ണീരോർമയായി സാരംഗ്. വാഹനാപകടത്തിൽ മരിച്ച ആറ്റിങ്ങൽ ബോയ്സ് സ്‌കൂളിലെ വിദ്യാർത്ഥിക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. അവയവദാനത്തിലൂടെ സാരംഗ് പുതുജീവൻ നൽകിയത് ആറ് പേർക്ക്.
കെൽട്രോണിനെയും സ്വകാര്യ കമ്പനികളെയും വെള്ളപൂശി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്
റോഡ് ക്യാമറ ഇടപാടിൽ കെൽട്രോണിനെയും സ്വകാര്യ കമ്പനികളെയും വെള്ളപൂശി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തൽ. കെൽട്രോണിന്റെ ടെണ്ടർ സുതാര്യം. ഉപകരാർ നിയമപരം പ്രസാഡിയോയെ സഹായിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ്.
അദാനി ഓഹരി വില സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് സുപ്രീംകോടതി സമിതി
അദാനി ഓഹരിവിലയിലെ കൃത്രിമത്വം തടയുന്നതിൽ സെബി പരാജയപ്പെട്ടെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് സുപ്രീംകോടതി സമിതി. കൃത്യമായ ഇടപെടൽ നടത്തിയെന്നും ഇടക്കാല റിപ്പോർട്ട്. ആഭ്യന്തര അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണം. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുതിയതായി ഒന്നും ഇല്ലെന്നും കണ്ടെത്തൽ.
പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു
കോട്ടയത്ത് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്നു. യുവതിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം. മണർകാട് സ്വദേശിക്കായി തെരച്ചിൽ. സമൂഹ മാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറുന്ന
സംഘം അറസ്റ്റിലായത് കഴിഞ്ഞ ജനുവരിയിൽ. യുവതിയുടെ പരാതിയുടെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്.
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധാരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും നാളെ സത്യ പ്രതിജ്‍ഞ ചെയ്യും.15 മുതൽ 20 മന്ത്രിമാർ വരെ നാളെ ചുമതലയേൽക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങ് പ്രതിപക്ഷ പാർട്ടികളുടെ സംഗമവേദിയാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.. കര്‍ണാടക മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ തിരക്കിട്ട ചർച്ചകൾ. നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാറും രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഖേ, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി. മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്ന എംഎൽഎമാരും ദില്ലിയിൽ നേതാക്കളെ കാണുന്നുണ്ട്. രാത്രിയോടെ നേതാക്കൾ ബംഗളൂരുവിലേക്ക് തിരിക്കും.
തൊഴുത്തിൽക്കുത്ത്; ഐജി പി വിജയന് സസ്പെൻഷൻ
ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോര് കാരണം ഐ ജി പി.വിജയന് സസ്പെൻഷൻ. എലത്തൂർ തീവ്രവാദകേസിൽ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എംആർ അജിത് കുമാറും എടിഎസ് തലവനായിരുന്ന വിജയനും തമ്മിൽ തുടക്കം മുതൽ ഭിന്നതയായിരുന്നു. ഒടുവിൽ പ്രതിയുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയെന്ന അജിത് കുമാറിൻറെ റിപ്പോർട്ടിൻറെ പേരിലാണ് വിജയനെതിരായ നടപടി. എന്നാൽ പ്രതിയെ മാധ്യമപ്രവർത്തകനൊപ്പം സന്ദർശിച്ച അജിത് കുമാറിനെതിരെ ഒരു നടപടിയും ഇല്ല.
ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയിൽ
എലത്തൂർ തീവെപ്പ് കേസിൽ എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ. ദില്ലി ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷഫീഖാണ് മരിച്ചത്. ഇയാളുടെ മകൻ മുഹമ്മദ് മോനിസിനെ എൻഐഎ ചോദ്യം ചെയ്തിരുന്നു.രാവിലെ ആറ് മണിയോടെ ശുചിമുറിയിലെ പൈപ്പിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മുഹമ്മദ് ഷെഫീഖിനെ കണ്ടെത്തിയത്.