Published : Nov 13, 2024, 07:14 AM ISTUpdated : Nov 13, 2024, 07:02 PM IST

Trending video: ചേലക്കരയും വയനാടും വിധി കുറിച്ചു, 'ആത്മകഥ' വിവാദം കൊഴുക്കുന്നു

Summary

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ചേലക്കരയും വയനാടും വോട്ടെടുപ്പ് സമയം കഴിഞ്ഞു. വയനാട് തണുപ്പൻ പ്രതികരണമായപ്പോൾ ചേലക്കരയിൽ വമ്പൻ പോളിംഗാണ് നടന്നത്. അതേസമയം വോട്ടെടുപ്പ് ദിവസം ഇ പി ജയരാജന്‍റെ 'ആത്മകഥ' വിവാദവും കേരളത്തിൽ ചൂടേറിയ ചർച്ചയായിട്ടുണ്ട്

Trending video: ചേലക്കരയും വയനാടും വിധി കുറിച്ചു, 'ആത്മകഥ' വിവാദം കൊഴുക്കുന്നു

10:53 PM (IST) Nov 13

തലസ്ഥാനത്ത് പിടിച്ച കള്ളനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചത്

ഒരാഴ്ച മുൻപ് തലസ്ഥാനത്ത് പിടിച്ച കള്ളനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചവ, കള്ളനോട്ടുമായി എത്തിയത് പൂന്തുറ സ്വദേശി ബർക്കത്ത്, സൗദിയിൽ പോയി തിരികെ വന്നപ്പോൾ കൊണ്ടുവന്ന നോട്ടുകളെന്ന് പ്രതിയുടെ മൊഴി

10:52 PM (IST) Nov 13

CPMനെ വെട്ടിലാക്കി ഇപിയുടെ ആത്മകഥ വിവാദം; തന്റെ ആത്മകഥയല്ലെന്ന് ജയരാജൻ

സിപിഎമ്മിനെ വെട്ടിലാക്കി ഇപിയുടെ ആത്മകഥ വിവാദം; തന്റെ ആത്മകഥയല്ലെന്ന് ജയരാജൻ, ഡി സി ബുക്‌സിന് വക്കീൽ നോട്ടീസ് അയച്ചു

 

10:51 PM (IST) Nov 13

രാത്രി മുഖം മറച്ച് അര്‍ധ നഗ്നരായി എത്തും, ആക്രമിക്കാൻ പോലും മടിയില്ല; കുറുവ സംഘം വീണ്ടും ?

ജാഗ്രതൈ; രാത്രി മുഖം മറച്ച് അര്‍ധ നഗ്നരായി എത്തും, ആക്രമിക്കാൻ പോലും മടിയില്ല; രണ്ട് ആഴ്ചയ്ക്കിടെ 4 വീടുകളിൽ കവർച്ച; ആലപ്പുഴയിൽ കണ്ടത് കുറുവ സംഘത്തെ?

 

06:59 PM (IST) Nov 13

ബൂത്തുകളിൽ തിരക്കോട് തിരക്ക്..ചേലക്കരയിൽ പോളിംഗ് 75 % കടക്കുമെന്ന പ്രതീക്ഷിച്ച് മുന്നണികൾ

ബൂത്തുകളിൽ തിരക്കോട് തിരക്ക്...ചേലക്കരയിൽ പോളിംഗ് 75 % കടക്കുമെന്ന പ്രതീക്ഷിച്ച് മുന്നണികൾ

 

06:59 PM (IST) Nov 13

'ഇന്ന് നടന്നത് ആസൂത്രിത ഗൂഢാലോചന'

ഇന്ന് തെരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥയെന്ന നിലയിൽ ചില കാര്യങ്ങൾ പുറത്തുവന്നതിൽ ഗൂഢാലോചന, മുൻപ് മറ്റൊരു തെരഞ്ഞെടുപ്പ് ദിവസവും ഇതേപോലെ ചില വിവരങ്ങൾ പ്രചരിപ്പിച്ചു, ഇത് ആസൂത്രിത ഗൂഢാലോചനയാണ്, ഞാൻ എഴുതാത്ത ആത്മകഥ എങ്ങനെയാണ് പുറത്തിറക്കുകയെന്നും ഇ പി ജയരാജൻ

 

06:58 PM (IST) Nov 13

'കട്ടൻ ചായയും പരിപ്പുവടയും'; പാർട്ടിക്കെതിരെ ഇപി അറിഞ്ഞു കൊണ്ട് പൊട്ടിച്ച ബോംബോ ?

ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഓരോ ഇപി വിവാദം; പാർട്ടിയെ വെട്ടിലാക്കി 'കട്ടൻ ചായയും പരിപ്പുവടയും'; പിന്നിൽ ആസൂത്രിത നീക്കമോ?

 

06:57 PM (IST) Nov 13

'വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല'; പി കെ ബഷീർ

'വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല, പോളിംഗ് കുറഞ്ഞത് വിശദമായി പരിശോധിക്കും'; പി കെ ബഷീർ

 

03:16 PM (IST) Nov 13

'ജയരാജൻ പറയാത്ത കാര്യം പുസ്‌തകത്തിലുണ്ട് എന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗം'

'ജയരാജൻ പറയാത്ത കാര്യം പുസ്‌തകത്തിലുണ്ട് എന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗം'; എൽഡിഎഫ് മുന്നേറ്റം തടയാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് ടി.പി രാമകൃഷ്ണൻ

 

02:37 PM (IST) Nov 13

തേരിലേറി കൽപ്പാത്തി... എങ്ങും ഭക്തിനിർഭരം

തേരിലേറി കൽപ്പാത്തി...എങ്ങും ഭക്തിനിർഭരം, രഥം വലിച്ച് തുടങ്ങി

02:36 PM (IST) Nov 13

'വയനാടിന്റെ ശക്തയായ പോരാളിയായി മാറും' ; പ്രിയങ്കഗാന്ധി

വയനാട്ടിൽ നിന്ന് ലഭിച്ചത് വിലമതിക്കാനാകാത്ത സ്നേഹം,വയനാടിന്റെ ശക്തയായ പോരാളിയായി മാറുമെന്നും പ്രിയങ്ക ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട്

02:35 PM (IST) Nov 13

വോട്ടർമാരുടെ നീണ്ടനിര; ചേലക്കരയിൽ ഇതുവരെ 44.36% പോളിംഗ്

പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര; ചേലക്കരയിൽ ഇതുവരെ 44.36% പോളിംഗ്

02:34 PM (IST) Nov 13

'അതെ,ആ രണ്ട് ഒപ്പും എന്റേത് തന്നെയാണ്

'അതെ, ആ രണ്ട് ഒപ്പും എന്റേത് തന്നെയാണ്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാൻ തന്നെയാണ്'; നവീൻ ബാബുവിന്റെ മരണത്തിൽ പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയെടുത്തു

07:27 AM (IST) Nov 13

'ചേലക്കരയുടെ മാറ്റം ഇത്തവണ ബിജെപിക്കൊപ്പം ആയിരിക്കും'

'ചേലക്കരയുടെ മാറ്റം ഇത്തവണ ബിജെപിക്കൊപ്പം ആയിരിക്കും', അരലക്ഷത്തിന് മുകളിൽ വോട്ട് ലഭിക്കുമെന്നും കെ.ബാലകൃഷ്ണൻ

07:15 AM (IST) Nov 13

ചേലക്കരയിലും വയനാട്ടിലും പോളിങ് ആരംഭിച്ചു

ചേലക്കരയിലും വയനാട്ടിലും പോളിങ് ആരംഭിച്ചു; ചേലക്കരയിൽ NDA സ്ഥാനാർത്ഥി ബാലകൃഷ്ണൻ വോട്ട് രേഖപ്പെടുത്തുന്നു