ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജനെ പരസ്യമായി തുണക്കുമ്പോഴും ഉള്ളിൽ സംശയിച്ച് സിപിഎം നേതൃത്വം. സംഘടനാ പ്രവർത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങൾ പുറത്തുവന്ന ആത്മകഥയിൽഅക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിൻറെ പകർപ്പിലുണ്ടെന്നതാണ് സംശയം കൂട്ടുന്നത്.
10:52 PM (IST) Nov 14
പാലക്കാട് വടക്കഞ്ചേരിയിൽ പട്ടാപകൽ സിനിമ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ, യുവാക്കളെ മർദിച്ച് അവശരാക്കി ഇറക്കിവിട്ടു, അന്വേഷണം തുടങ്ങി പൊലീസ്
10:51 PM (IST) Nov 14
കോഴിക്കോട് യുവാവ് ജീവനൊടുക്കിയത് ലോട്ടറി ചൂതാട്ട മാഫിയയുടെ ഭീഷണിയെത്തുടർന്ന്? പരാതിയുമായി കുടുംബം
08:14 PM (IST) Nov 14
'വെർച്വൽ ബുക്കിങിലെ സമയത്ത് തന്നെ ദർശനം വേണമെന്ന നിർബന്ധത്തോടെ പലരും വരുന്നുണ്ട്, അത് മാറണം; ലക്ഷ്യം പരാതികളില്ലാത്ത തീർത്ഥാടന കാലമെന്ന് ADGP എസ്.ശ്രീജിത്ത്
08:13 PM (IST) Nov 14
'ഞാൻ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നു, ഹേമന്ത് സോറനെ ആദിവാസി മേഖലകൾ കൈവിട്ടു'; ബാബുലാൽ മറാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട്
05:28 PM (IST) Nov 14
ഞാൻ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ, പ്രസിദ്ധീകരിക്കാത്ത ആത്മകഥയെപ്പറ്റിയാണ് വിവാദം, സരിൻ നല്ല ചെറുപ്പക്കാരനാണ്, അൻവറും സരിനുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല' ; ഇപി ജയരാജൻ …
05:26 PM (IST) Nov 14
BJP ജില്ലാ പ്രസിഡന്റിന് കള്ളവോട്ടെന്ന് വികെ ശ്രീകണ്ഠൻ, ആര് തടഞ്ഞാലും വോട്ട് ചെയ്യുമെന്ന് മറുപടി; പാലക്കാട് കത്തിക്കയറി വ്യാജവോട്ട് ആരോപണം
05:25 PM (IST) Nov 14
ശബരിമലയിൽ ഭക്തർക്കായി ഇത്തവണ എ.ഐ ചാറ്റ് ബോട്ടുകളും
01:47 PM (IST) Nov 14
ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ആർക്കും പ്രസാധന ചുമതല കൊടുത്തിട്ടില്ല. പ്രസാധനത്തിന് പലരും സമീപിച്ചിരുന്നു. ആർക്കും നൽകിയിട്ടില്ല. ഞാൻ ആർക്കും കരാർ കൊടുത്തിട്ടില്ല. ഞാനാണ് എന്റെ ആത്മകഥ എഴുതുന്നത്. എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താൻ ഏല്പിച്ച ആളെ സംശയിക്കുന്നില്ല. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒന്നര വർഷം മുൻപ് നടന്നത് ലോക്സഭ തെരഞ്ഞെടുപ്പിനു മുൻപ് വെളിപ്പെടുത്തി എന്ന രീതിയിൽ പുറത്തുവിട്ടു. അതും ഗൂഢാലോചനയാണെന്നും ആത്മകഥാ വിവാദത്തിൽ ഇപി പ്രതികരിച്ചു.
01:44 PM (IST) Nov 14
ഡോ പി സരിനെ പുകഴ്ത്തി ഇ പി ജയരാജൻ.പാലക്കാട്ടെ ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ പി സരിൻ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർഥിയാണ്. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചുവെന്നും ഇപി ജയരാജൻ പറഞ്ഞു. ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്.