റവന്യൂ വകുപ്പിലെ അഴിമതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍; പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാം

Published : Jun 10, 2023, 12:02 PM IST
റവന്യൂ വകുപ്പിലെ അഴിമതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍; പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാം

Synopsis

പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാം. 

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് ഭാഗമായി പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍. 1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചു വരെ വിളിക്കാം. പേരും വിലാസവും വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാവുന്നതാണ്. 

പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

വിളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്സ് ഇന്ററാക്ടീവ് നിര്‍ദ്ദേശപ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് ഡയല്‍ ചെയ്താല്‍ സംശയ നിവാരണത്തിനും രണ്ട് ഡയല്‍ ചെയ്താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റര്‍ ചെയ്യാനാകും. 
 

  'പാട്ട് കേട്ട് കുളിച്ചതിന് മാപ്പെഴുതിപ്പിച്ചു'; കേരളത്തിലെ കോളേജ് ഹോസ്റ്റലുകള്‍ സുരക്ഷാ ജയിലുകള്‍ക്ക് സമമെന്ന് 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം