ഡിജിപി ടോമിൻ തച്ചങ്കരിക്ക് പുതിയ നിയമനം

Published : Sep 03, 2020, 03:19 PM IST
ഡിജിപി ടോമിൻ തച്ചങ്കരിക്ക് പുതിയ നിയമനം

Synopsis

ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാൻസ് കോർപ്പറേഷൻ എംഡിയായി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു അദ്ദേഹം.   

തിരുവനന്തപുരം: ഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ ടോമിൻ തച്ചങ്കരിക്ക് പുതിയ നിയമനം. ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറാക്കി നിയമിച്ചു. നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു അദ്ദേഹം. 

റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കിയത്. അടുത്ത വര്‍ഷം ജൂണില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിരമിക്കുമ്പോള്‍ ആ സമയത്തെ സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും ടോമിന്‍ ജെ തച്ചങ്കരി. 

പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നിവയ്ക്ക് പുറമെ, കെഎസ്ആര്‍ടിസി അടക്കം നിരവധി പൊതു മേഖലാ സ്ഥാപനങ്ങളുടെ തലവനായും സേവനം ടോമിൻ തച്ചങ്കരി അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ സേവന കാലാവധിയാണ് ടോമിന്‍ ജെ തച്ചങ്കരിക്ക് ഇനിയുള്ളത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടിംഗ് കണക്കുകളിൽ രഹസ്യം വേണ്ട!, തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്, മണ്ഡലം തിരിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടണമെന്ന് ആവശ്യം
'നിതിനെ ഓൺലൈൻ വായ്പാ സംഘം ഭീഷണിപ്പെടുത്തിയിരുന്നു'; നിർണായക ചാറ്റുകളടക്കം കണ്ടെത്തി പൊലീസ്, പണമെടുത്തത് അമ്മയുടെ ചികിത്സയ്ക്കെന്ന് കുടുംബം