
പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി
2-തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികൾ ഉത്തരാഖണ്ഡിൽ പിടിയിൽ, നാളെ നാട്ടിലെത്തിക്കും
തൃശൂരിൽ സദാചാര കൊലക്കേസിൽ കൊലയാളികളായ നാലു പേർ പൊലീസ് കസ്റ്റഡിയിലായി. ഉത്തരാഖണ്ഡിൽ നിന്നാണ് ഇവർ പിടിയിലായത്. ചേർപ്പ് സ്വദേശികളായ അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകീട്ടോടെ തൃശൂരിൽ എത്തിക്കും.
3-മതസ്പര്‍ധ വളര്‍ത്തി സംഘര്‍ഷത്തിന് പദ്ധതിയിട്ടു; പി.എഫ്.ഐ കേസിൽ കുറ്റപത്രം നൽകി എൻഐഎ
പോപ്പുലർഫ്രണ്ട് കേസിൽ എൻഐഎ കുറ്റപത്രം നൽകി. കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലാണ് അന്തിമ റിപ്പോർട്ട് നൽകിയത്. കൊച്ചി എൻഐഎ കോടതിയിലാണ് സമർപ്പിച്ചത്. പ്രതിപ്പട്ടികയിൽ 59 പേരാണുള്ളത്.
കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു
5-'മാലിന്യ സംസ്കരണ പ്ലാന്‍റിനായി യുഡിഎഫ് നേതാക്കൾ കൈക്കൂലി വാങ്ങിയത് വന്‍ തുക'; പരാതിയുമായി പ്രവാസി
ഖരമാലിന്യ സംസ്കരണ പ്ലാന്‍റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുളള യുഡിഎഫ് നേതാക്കൾ വൻതുക കൈക്കൂലി വാങ്ങി വഞ്ചിച്ചതായി പരാതി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികളുൾപ്പെടെയുളളവർക്കെതിരെയാണ് താമരശ്ശേരി സ്വദേശി ഷെരീഫ് പരാതി നൽകിയത്.
നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്.
കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു.
സംസ്ഥാന കമ്മറ്റി പുനഃസംഘടനക്കായുള്ള മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ നാളെ ചേരാനിരിക്കേ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം വിളിച്ച് ലീഗ് നേതൃത്വം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പിഎംഎ സലാമിനൊപ്പം എം കെ മുനീറിനും വേണ്ടി ചരടുവലികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ 14 ജില്ലാ നേതൃത്വങ്ങളില്‍ നിന്നും സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ അഭിപ്രായം ആരാഞ്ഞു.
9- സൂര്യഗായത്രിയെ അരുൺ കുത്തിക്കൊന്നതുതന്നെ; പ്രതിഭാഗത്തിന്റെ വാദം പൊളിച്ച് സാക്ഷി വിസ്താരം
നെടുമങ്ങാട് കരിപ്പൂര്‍ ഉഴപ്പാകോണം സ്വദേശിനി സൂര്യഗായത്രി കൊലപാതകക്കേസിൽ പ്രതിഭാഗത്തിൻ്റെ വാദം തെറ്റെന്ന് സാക്ഷി വിസ്താരത്തിൽ തെളിഞ്ഞു. സൂര്യഗായത്രി തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ആത്മരക്ഷാർഥം കത്തി പിടിച്ചുവാങ്ങി തിരികെ കുത്തിയതാണെന്ന പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണിന്റെ വാദമാണ് പൊളിഞ്ഞത്.
10- ഡിസൈനർ കൈക്കൂലി വാഗ്ദാനം ചെയ്തു, ഭീഷണിപ്പെടുത്തി; പരാതിയുമായി അമൃത ഫഡ്നവിസ്, പിന്നാലെ അറസ്റ്റ്
മഹാരാഷ്ട്ര രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ അമൃത ഫഡ്നവസിന്റെ പരാതി. ഡിസൈനറായ യുവതിക്കെതിരെയാണ് അമൃത പരാതി നൽകിയത്. കൈക്കൂലി വാഗ്ദാനം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന അനിഷ്ഘ എന്ന ഡിസൈനർക്കെതിരെ അമൃത പരാതി നൽകിയത്.