ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കുള്ള സ്പിരിറ്റ് ഊറ്റി വിറ്റു; കൈപ്പറ്റിയത് ലക്ഷങ്ങള്‍

By Web TeamFirst Published Jul 2, 2021, 7:49 AM IST
Highlights

കരാർ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയിൽ വിറ്റത്. അതേസമയം പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 

തിരുവല്ല: ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കെത്തിച്ച സ്പിരിറ്റ് മുന്പും കരിഞ്ചന്തയിൽ മറിച്ച് വിൽപ്പന നടത്തി. രണ്ട് ടാങ്ക‌ർ ലോറികളിൽ നിന്ന് നാല് തവണയാണ് മധ്യപ്രദേശിലെ സെന്തുവയിലെ ഡിസ്റ്റില്ലറിക്ക് സ്പിരിറ്റ് ഊറ്റി വിറ്റത്. പല തവണയായി നടന്ന കച്ചവടത്തിന്റെ പ്രതിഫലമായി ഇതുവരെ 25 ലക്ഷം രൂപ ടാങ്കർ ഡ്രൈവർമാർ സ്ഥാപനത്തിലെ ജീവനക്കാരൻ അരുൺകുമാറിന് നൽകിയിരുന്നു. 

എറണാകുളത്തെ സ്വകാര്യ കന്പനിയുമായുള്ള കരാർ പ്രകാരം ആറ് മാസം കൊണ്ട് 36 ലക്ഷം ലിറ്റർ സ്പിരിറ്റ് എത്തിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാർ കാലാവധിയിലാണ് സ്പിരിറ്റ് കരിഞ്ചന്തയിൽ വിറ്റത്. അതേസമയം പ്രതിപ്പട്ടികയിലുള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 

അറസ്റ്റിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ പ്രതി ചേർത്തെങ്കിലും കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ.

click me!