വയനാട് യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിയങ്കാ ഗാന്ധി വയനാട്ടില്‍. താമസിക്കുന്ന ഹോട്ടലിന് സമീപത്തെ വീട്ടില്‍ അപ്രതീക്ഷിത സന്ദര്‍ശനം. പ്രേക്ഷകർ ഇന്ന് കണ്ടിരിക്കേണ്ട പ്രധാന വീഡിയോകളിലേക്ക്...

10:30 PM (IST) Oct 22
വയനാട്ടിലെത്തിയതിന് പിന്നാലെ വോട്ടർമാർക്ക് പ്രിയങ്ക ഗാന്ധിയുടെ സർപ്രൈസ്; വോട്ടറുടെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം
08:25 PM (IST) Oct 22
കെട്ടിടം കീഴ്‌മേല്‍ മറിഞ്ഞു, ബെംഗളുരുവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ആറുനില കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു
07:32 PM (IST) Oct 22
പ്രായമായ ആളുകൾ പെൻഷൻ കുടിശ്ശിക കാത്തിരിക്കുകയാണെന്ന് പ്രേക്ഷക; ഇന്ന് പെൻഷൻ വിതരണം ചെയ്തിട്ടുണ്ടെന്നും വീട്ടിൽ പോയി അമ്മമ്മയോട് ചോദിക്കണമെന്നും നിതിൻ കണിച്ചേരി
06:13 PM (IST) Oct 22
NOC ഫയലിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തം, രണ്ട് രേഖകളിലെ പേരും വ്യത്യസ്തം, പരാതി വ്യാജമെന്ന് തെളിയുന്നു
04:38 PM (IST) Oct 22
കരുവന്നൂരിലാണ് കാറും ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ മരിച്ചു.
02:57 PM (IST) Oct 22
പ്രിയങ്ക പാർലമെന്‍റിൽ എത്തിയാൽ ദിവസങ്ങൾക്കുള്ളിൽ കേന്ദ്ര സർക്കാർ വീഴുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കയ്യാലപ്പുറത്തെ തേങ്ങ പോലെ ഇരിക്കുന്ന കേന്ദ്ര ഭരണം അതോടെ നിലപതിക്കും. ഷാഫിയോട് വിരോധമുള്ളവരുടെ പ്രചാരണങ്ങൾക്ക് ചെവി കൊടുക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
02:54 PM (IST) Oct 22
കൊയിലാണ്ടി എടിഎം കവർച്ചാ നാടകത്തിൽ 8 ലക്ഷം രൂപ ഇനിയും കിട്ടിയില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
11:54 AM (IST) Oct 22
ഇറാന് വേണ്ടി ചാരവൃത്തി നടത്തിയ ഏഴ് ഇസ്രായേലി പൗരന്മാർ അറസ്റ്റിൽയ യുദ്ധസമയത്ത് ശത്രുവിനെ സഹായിച്ചു എന്നത് ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചു.
11:51 AM (IST) Oct 22
സ്പീക്കർ എ എൻ ഷംസീർ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. നവീൻ ബാബുവിന്‍റെ മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുവെന്ന് സ്പീക്കർ പ്രതികരിച്ചു.
11:47 AM (IST) Oct 22
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ആവര്‍ത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. നവീന്‍ ബാബുവിനെതിരായ ആരോപണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല. നവീൻ ബാബുവുമായി ഉണ്ടായിരുന്നത് നല്ല ബന്ധമാണ്. യോഗത്തിന് മുൻപ് ദിവ്യ വിളിച്ചിരുന്നുവെന്നും കോള്‍ രേഖകൾ ഉൾപ്പെടെ അന്വേഷണ സംഘത്തില്‍ കൈമാറിയെയെന്നും അരുൺ കെ വിജയൻ.
11:46 AM (IST) Oct 22
കോണ്‍ഗ്രസിലെ കുറെ പുഴുക്കൾക്കും പ്രാണികൾക്കും വേണ്ടിയാണ് തന്‍റെ പോരാട്ടമെന്ന് എ കെ ഷാനിബ്. ആളുകൾ നിലപാട് പറയുമ്പോൾ അവരെ പുറത്താക്കുന്നതാണു കോൺഗ്രസ് സമീപനം. പാർട്ടി പ്രവർത്തകരുടെ വാക്ക് കേൾക്കാൻ തയ്യാറാകാത്ത ആളാണ് സതീശൻ. സതീശനു ധാർഷ്ട്യമാണെന്ന് എ കെ ഷാനിബ്
09:49 AM (IST) Oct 22
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ പ്രവർത്തകരുടെ പങ്കാളിത്തം കുറഞ്ഞു. വിജയ സാധ്യതയുള്ള മണ്ഡലത്തിൽ സംഭവിച്ചതെന്ത് എന്നതിന്‍റെ കാരണം തേടുകയാണ് ബിജെപി.
09:46 AM (IST) Oct 22
യുപിയിൽ നിന്നെത്തിയ സോനു സിംഗ് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കും. ആരെയും തോൽപ്പിക്കാനല്ല, പ്രധാനമന്ത്രിയാകാനാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
09:41 AM (IST) Oct 22
പാലക്കാട് ബിജെപി സ്ഥാനാർത്ഥിക്ക് ജനപിന്തുണയുണ്ടെന്നും കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് പോയേക്കാമെന്നും പി വി അൻവർ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമമെന്നും പി വി അന്‍വര്‍.
09:38 AM (IST) Oct 22
മേയർ ആര്യ രാജേന്ദ്രനെതിരെ നൽകിയ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹാജരാക്കാൻ പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
07:56 AM (IST) Oct 22
ദില്ലിയിൽ പലയിടങ്ങളിലായി പ്രിയങ്ക ഗാന്ധിയുടെ നൂറുകണക്കിന് പോസ്റ്ററുകൾ പതിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രചാരണത്തിനായി നിരവധി പ്രവർത്തകർ ഉടൻ വയനാട്ടിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വൈകീട്ട് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തും. നാളെ രണ്ട് കിലോമീറ്റർ റോഡ് ഷോയോടെയാണ് പ്രിയങ്കയുടെ പത്രികാസമർപ്പണം.
07:51 AM (IST) Oct 22
എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് സന്ദേശത്തിൽ അയച്ചത്. ചൊവ്വാഴ്ച പുലർച്ചെ 4.58നാണ് സന്ദേശം അയച്ചത്.
07:49 AM (IST) Oct 22
എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ. ഫയൽ ബോധപൂർവം വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയെന്നതിനോ തെളിവില്ല. അന്വേഷണ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.