Published : Oct 24, 2024, 07:30 AM ISTUpdated : Oct 24, 2024, 10:21 PM IST

Trending Videos: ദിവ്യയ്ക്ക് കുരുക്ക് മുറുകുന്നു, റാലിക്കെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ

Summary

എഡിഎം നവീന്‍ ബാബു ആത്മഹത്യ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ പി പി ദിവ്യയുടെ ഹര്‍ജിയിലെ വിധി ചൊവ്വാഴ്ച. പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടു തേടിയുള്ള തിരക്കിലാണ്. സംസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയുണ്ട്- ഇന്നത്തെ പ്രധാന വീഡിയോകളിലൂടെ

Trending Videos: ദിവ്യയ്ക്ക് കുരുക്ക് മുറുകുന്നു, റാലിക്കെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ

10:16 PM (IST) Oct 24

കാർവാർ എംഎൽഎ സതീഷ് സെയിൽ അറസ്റ്റിൽ

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെകെരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി സെയിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സെയിൽ മലയാളികൾക്ക് സുപരിചിതനാണ്. 

09:47 PM (IST) Oct 24

യാത്രയയപ്പ് ചടങ്ങിൽ സിവിൽ ഡെത്ത് എന്ന വാക്ക് ദിവ്യ ഉപയോഗിച്ചത് എന്തിന്? കെ കെ രമ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ സിവിൽ ഡെത്ത് എന്ന വാചകം പി പി ദിവ്യ ഉപയോഗിച്ചത് എന്തിനെന്ന് കെ കെ രമ എംഎൽഎ. കേരളത്തിലെ ആഭ്യന്തര വകുപ്പ് അന്വേഷിച്ചാൽ  കുറ്റക്കാരെ കിട്ടില്ല. ഹൈക്കോടതി മേൽനോട്ടത്തിലുള്ള ഏജൻസി അന്വേഷിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
 

09:41 PM (IST) Oct 24

'കൊലയാളിപ്പാർട്ടിയിൽ ചേരും മുൻപ് സരിൻ മാപ്പ് പറയണമായിരുന്നു': ശരത് ലാലിന്‍റെ അച്ഛൻ

ഡോ. സരിൻ കൊലയാളികളുടെ പാർട്ടിക്കൊപ്പം ചേരുന്നതിന് മുൻപ് കല്യോട്ട് വന്ന് മാപ്പ് പറയണമായിരുന്നുവെന്ന് ശരത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. ഞങ്ങളുടെ മക്കളെ കൊന്നവർക്കെതിരായ പോരാട്ടത്തിൽ ഒപ്പം നിന്ന സരിൻ ക്രിമിനൽ സംഘത്തിനൊപ്പം ചേർന്നെന്ന് സത്യനാരായണൻ വിമർശിച്ചു.
 

07:52 PM (IST) Oct 24

കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനില്ല

കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്. ഇവർ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ 9,10 ക്ലാസ് വിദ്യാർഥിനികളാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. 

06:47 PM (IST) Oct 24

നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല, ലാൻഡ് റവന്യൂ കമ്മീഷണർ റിപ്പോർട്ട് നൽകി

എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാരിന് കൈമാറി. പി പി ദിവ്യക്കെതിരായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

06:30 PM (IST) Oct 24

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയിൽ വോട്ടെടുപ്പ് തീരുന്നത് വരെ ഇളവ്

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. തിരുവനന്തപുരം സിജെഎം കോടതിയാണ്, വോട്ടെടുപ്പ് തീരുന്നത് വരെ തിങ്കളാഴ്ചകളിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെ പൊലീസ് ഇന്നലെ നിലപാടെടുത്തിരുന്നെങ്കിലും ഇന്ന് കേസ് പരിഗണിച്ചപ്പോൾ കോടതിക്ക് ഉചിതമായ നിലപാട് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.

05:47 PM (IST) Oct 24

എഡിഎമ്മിനെ പി പി ദിവ്യ വ്യക്തിഹത്യ ചെയ്തെന്ന് കുടുംബം

എഡിഎം നവീൻ ബാബുവിനെ പി പി ദിവ്യ വ്യക്തിഹത്യ ചെയ്തെന്നും അപമാനിക്കുന്ന വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിപ്പിച്ചെന്നും നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ

05:45 PM (IST) Oct 24

റാലിക്ക് ഏജന്‍റ് കൊണ്ടുവന്നെന്ന് പറഞ്ഞ സ്ത്രീകൾക്ക് ഭീഷണി

ഡിഎംകെ റാലിക്ക് ഏജന്റ് കൊണ്ടുവന്നെന്ന് പറഞ്ഞ സ്ത്രീകൾക്ക് ഭീഷണി. ഭീഷണിപ്പെടുത്തിയത് പി വി അൻവറിന്റെ പ്രവർത്തകരെന്ന് പരാതി.

05:05 PM (IST) Oct 24

പി വി അൻവറിന്‍റെ റാലിക്ക് എത്തിയത് ജൂനിയർ ആർട്ടിസ്റ്റുകൾ

പി വി അൻവറിന്‍റെ റാലിക്ക് എത്തിയത് ജൂനിയർ ആർട്ടിസ്റ്റുകൾ തന്നെ. ഡിഎംകെയുടെ പേരിൽ ജൂനിയർ ആർട്ടിസ്റ്റുകളുടെ സംഘടന ഉണ്ടാക്കാമെന്ന ഉറപ്പിന്മേലാണ് വന്നതെന്ന് റാലിക്കെത്തിയവർ പറഞ്ഞു.

05:03 PM (IST) Oct 24

ദിവ്യയ്ക്ക് യായൊരു പരിഗണനയും നൽകരുതെന്ന് വാദിഭാഗം

പി പി ദിവ്യയ്ക്ക് യായൊരു പരിഗണനയും നൽകരുതെന്ന് വാദിഭാഗം ആവശ്യപ്പെട്ടു. ദിവ്യ നടത്തിയത് ആസൂത്രിത നീക്കമാണെന്നും വാദമുയർന്നു.

04:01 PM (IST) Oct 24

ചോദ്യംചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് പി പി ദിവ്യ

ചോദ്യംചെയ്യലിന് ഹാജരാകാൻ പി പി ദിവ്യ തയ്യാറെന്ന്  അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ചാൽ ഹാജരാകാമെന്നാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്.

03:53 PM (IST) Oct 24

ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി

എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഈ മാസം 29 നാണ് കേസിൽ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകൻ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോൾ, നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങൾ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്

03:02 PM (IST) Oct 24

തെരഞ്ഞെടുപ്പ് സമയത്തെ പികെ ശശിയുടെ വിദേശയാത്ര, പാലക്കാട് ചൂടേറിയ ചര്‍ച്ച

പ്രചാരണത്തില്‍ നിന്ന് ഒഴിവാക്കിയതിലുള്ള അതൃപ്തിയോ? പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തെ പികെ ശശിയുടെ വിദേശയാത്ര കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്നു

02:58 PM (IST) Oct 24

സ്ത്രീധന പീഡനം: ജീവനൊടുക്കി കോളേജ് അധ്യാപിക, പീഡനം വിവരിച്ച് അയച്ച സന്ദേശം പുറത്ത്

എന്നെ ഇവിടെ സംസ്കരിക്കരുത്'; വിവാഹശേഷം ആറാം മാസം ജീവനൊടുക്കി കോളേജ് അധ്യാപിക, പീഡനം വിവരിച്ച് അമ്മയ്ക്ക് അയച്ച സന്ദേശം പുറത്ത്

02:56 PM (IST) Oct 24

നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

എഡിഎമ്മിനെതിരായ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കളക്‌ടർ; അറിവുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ; നുണ പറയുന്നത് ദിവ്യയോ കളക്ടറോ?

12:41 PM (IST) Oct 24

നാമനിർദേശ പത്രിക നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ, മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക നൽകാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ മാങ്കൂട്ടത്തിലിന് ആവേശ സ്വീകരണം. മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകരുടെ വരവേല്‍പ്പ്. 

12:29 PM (IST) Oct 24

എഡിഎമ്മിനെതിരെ രണ്ട് പരാതികള്‍ കിട്ടിയെന്ന് ദിവ്യ കോടതിയില്‍

താന്‍ നടത്തിയത് അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന് ദിവ്യ. എഡിഎമ്മിനെതിരെ തനിക്ക് രണ്ട് പരാതികള്‍ ലഭിച്ചെന്നും ദിവ്യ. 

10:47 AM (IST) Oct 24

'സഭയ്ക്ക് സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല, ഉപതെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും'

'പള്ളിത്തർക്കത്തിൽ സഭയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല, സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല'; ഉപതെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുമെന്ന് കോട്ടയം ഭദ്രാസനാധിപൻ

10:46 AM (IST) Oct 24

യാത്രക്കെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ എത്തിച്ചു; പിന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ്, കണ്ടെത്തിയത് 120 കിലോ സ്വര്‍ണ്ണം, തൃശ്ശൂരിലെ ഓപ്പറേഷന്‍ ടോറേ ഓറോ നടപ്പാക്കുവാന്‍ ഉദ്യോഗസ്ഥരെ എത്തിച്ചത് യാത്ര പോകാനെന്ന് പറഞ്ഞ്

10:45 AM (IST) Oct 24

പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നു

പാലക്കാടെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍ കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കുന്നു

10:45 AM (IST) Oct 24

'അമ്മയിൽ നിന്ന് കെട്ടിവെക്കാനുള്ള പണം വാങ്ങി പത്രിക സമർപ്പിക്കും';രാഹുൽ മാങ്കൂട്ടത്തിൽ

'പാലക്കാട്ടെ ഫ്ലാറ്റിലേക്ക് ഞങ്ങൾ താമസം മാറി, ഇനി അമ്മയിൽ നിന്ന് കെട്ടിവെക്കാനുള്ള പണം വാങ്ങി ഉച്ചയോടെ പത്രിക സമർപ്പിക്കും' -രാഹുൽ മാങ്കൂട്ടത്തിൽ

07:38 AM (IST) Oct 24

വിഴിഞ്ഞത്ത് കൗതുകമായി വാട്ടര്‍ സ്പോട്ട്

വിഴിഞ്ഞം തീരത്ത്  കൗതുകമായി കടൽ ചുഴലിക്കാറ്റ്.  തിരുവനന്തപുരത്ത് കനത്ത മഴ

07:36 AM (IST) Oct 24

ഇടിമിന്നൽ ജാഗ്രത നിർദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഇന്നലെ മുതല്‍ തെക്കന്‍ ജില്ലകളിലടക്കം മഴ കനക്കുകയാണ്. ദനാ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഇന്നും സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

07:30 AM (IST) Oct 24

വാടാനപ്പള്ളിയിൽ കള്ളക്കടൽ, പിന്നാലെ കടലേറ്റം... ശേഷം വ്യാപക നാശനഷ്ടം

വാടാനപ്പള്ളിയിൽ കള്ളക്കടൽ, പിന്നാലെ കടലേറ്റം... ശേഷം വ്യാപക നാശനഷ്ടം