സസ്പെൻഡ് ചെയ്യപ്പെട്ട എൻ പ്രശാന്ത് ഐഎഎസിന്‍റെ പ്രതികരണം, പാർട്ടി വിട്ട വനിതാ കൗൺസിലറെ ചെരുപ്പ് മാല അണിയിച്ച് ക്രൂരത, ചേലക്കരയിലും വയനാട്ടിലും അവസാന വട്ട വോട്ടുറപ്പിക്കാൻ മുന്നണികൾ എന്നിങ്ങനെ ഇന്നത്തെ പ്രധാന വാർത്തകളും ട്രെൻഡിങ് വീഡിയോകളും കാണാം...

10:48 PM (IST) Nov 12
ഇത് ആരപ്പാ? ഹൈ ടെക് ഹൈ ടെക് !; രാഹുലിനായി ഹോളോഗ്രാം വെർച്ച്വൽ പ്രൊജക്ഷനുമായി യുഡിഎഫ്
07:52 PM (IST) Nov 12
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പത്തിൽ എട്ടും സ്വതന്ത്രർ!; എല്ലാവർക്കും വിജയ പ്രതീക്ഷ വാനോളം
07:51 PM (IST) Nov 12
പോളിംഗ് ബൂത്തുകൾ എല്ലാം സെറ്റാണ്; വിധിയെഴുത്തിന് ഇനി മണിക്കൂറുകൾ മാത്രം
07:50 PM (IST) Nov 12
എന്തോ കുത്തിപ്പറയും പോലെയില്ലേ?... രാഹുൽ ഈ ദിവസം ഒരിക്കലും മറക്കാതിരിക്കട്ടെയെന്ന് സരിൻ; പിറന്നാൾ ആശംസകൾ മാത്രം നേരുന്നെന്ന് സി.കൃഷ്ണകുമാർ
01:10 PM (IST) Nov 12
പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി. 177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ല. മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണം. മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
01:09 PM (IST) Nov 12
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
01:07 PM (IST) Nov 12
വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു
10:41 AM (IST) Nov 12
പാർട്ടി വിട്ട വനിതാകൗൺസിലർക്ക് നേരെ അതിക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു.
10:39 AM (IST) Nov 12
സീ പ്ലെയിനിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പി കെ കുഞ്ഞാലിക്കുട്ടി. സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാർ. പിലോപ്പിയ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്നായിരുന്നു വാദം. എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
07:46 AM (IST) Nov 12
നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണമാണ്. അവസാന വോട്ടും പെട്ടിയിലാക്കാൻ വോട്ടർമാരെ നേരിട്ട് വിളിക്കുന്ന തിരക്കിലാണ് നേതാക്കൾ.
07:42 AM (IST) Nov 12
എൻ പ്രശാന്തിന്റെ പരാമർശങ്ങൾ കടുത്ത അച്ചടക്കരാഹിത്യമാണെന്നും ഗോപാലകൃഷ്ണന്റേത് സിവിൽ സർവീസിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന നടപടിയാണെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണവും നടക്കുംം.