അടച്ചിടലിന് വിട; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും

Published : Oct 12, 2020, 07:02 AM ISTUpdated : Oct 12, 2020, 07:36 AM IST
അടച്ചിടലിന് വിട; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് മുതല്‍ തുറക്കും

Synopsis

കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.  

തിരുവനന്തപുരം: കൊവിഡ് കാലത്തെ അടച്ചിടലിന് ശേഷം ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും. ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കാനാണ് തീരുമാനം. അടുത്ത മാസം 1 മുതല്‍ ബീച്ചുകള്‍ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമേ പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദര്‍ശനത്തിന് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികള്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കില്‍, ടൂറിസ്റ്റുകള്‍ സ്വന്തം ചെലവില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
ശ്രീലേഖ കടുത്ത അതൃപ്തിയിൽ, അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തരമായി ഇടപെടൽ, വമ്പൻ വാഗ്ദാനങ്ങളെന്ന് വിവരം