
തിരുവനന്തപുരം: കേന്ദ്ര ലേബര്‍ കോഡിനെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവന്‍കുട്ടി വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗം ഇന്ന് ചേരും. ചര്‍ച്ച ചെയ്യാതെ തൊഴിൽ കോഡിൽ കരട് ചട്ടങ്ങളുടെ വിജ്ഞാപനം സര്‍ക്കാര്‍ ഇറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഇടതു യൂണിയനുകള്‍ ഉള്‍പ്പെടെ അറിയിക്കും. ചട്ടങ്ങള്‍ രൂപീകരിക്കാൻ കേന്ദ്രത്തിന്‍റെ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് മന്ത്രി ഇന്നലെ വിശദീകരിച്ചത്. യൂണിയനുകളുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ തുടര്‍ നടപടിയുണ്ടാകൂവെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.