ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കുന്നത് മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും

By Web TeamFirst Published Oct 9, 2019, 6:43 AM IST
Highlights

കടുത്ത നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതില്‍ അനിശ്ചിതത്വം നീളുന്ന സാഹചര്യം മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും. സംസ്ഥാനത്തിന് തീരുമാനമെടുക്കാവുന്ന വകുപ്പുകളില്‍ പിഴ കുറക്കണമെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. 

ഓണക്കാലത്ത് നിര്‍ത്തിവച്ച വാഹന പരിശോധന പുനരാരംഭിച്ചിട്ടുണ്ടെങ്കിലും, കടുത്ത നിയമലംഘനങ്ങളില്‍ കേസെടുത്ത് കോടതിയിലേക്ക് അയക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

click me!