കർശന സുരക്ഷാ ജാഗ്രതയിൽ കൊച്ചി നഗരം: അടുത്ത രണ്ട് ദിവസങ്ങളിൽ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി; നടപടി ഉപരാഷ്ട്രപതിയുടെ സന്ദർശനം പരിഗണിച്ച്

Published : Aug 29, 2026, 03:19 PM IST
Kochi City Police

Synopsis

ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 5:30 വരെ കളമശ്ശേരി, സീപോർട്ട്-എയർപോർട്ട് റോഡ് തുടങ്ങിയ പ്രധാന പാതകളിൽ നിയന്ത്രണമുണ്ടാകും. യാത്രക്കാർക്കായി പോലീസ് ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.

കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മണി മുതൽ വൈകിട്ട് 05:30 മണി വരെയാണ് നിയന്ത്രണങ്ങൾ. ദേശീയപാത 544-ൽ കളമശ്ശേരി SCMS മുതൽ കളമശ്ശേരി ടി.വി.എസ്. (TVS) ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി. (HMT) ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം സീപോർട്ട്-എയർപോർട്ട് റോഡിൽ തോശീബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 31-ന് ആലുവയിൽ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ് ജംഗ്ഷനിൽ എത്തിച്ചേരേണ്ടതാണ്. തുടർന്ന് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ - മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെയുള്ള സമയത്താണ് ഈ ക്രമീകരണം ബാധകമായിരിക്കുക.

പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി അവിടെനിന്നും യാത്ര തുടരേണ്ടതാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങൾ നടത്തുന്നതും പൂർണ്ണമായി നിരോധിച്ചു. കളമശ്ശേരി എസ് സി എം എസ് ജങ്ഷൻ മു തൽ കളമശ്ശേരി ടി.വി.എസ്. ജംഗ്ഷൻ വരെയുള്ള റോഡ്, കളമശ്ശേരി എച്ച്.എം.ടി. റോഡ്, മെഡിക്കൽ കോളേജ് റോഡ്, തോശീബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള സീപോർട്ട്-എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം വഴി പോകുന്ന റോഡുകൾ എന്നിവയാണ് ഈ നോ-പാർക്കിംഗ് പരിധിയിൽ വരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബാറുകളിൽനിന്ന് കൈക്കൂലി: മിന്നൽ പരിശോധനയുമായി എക്സൈസ് കമ്മീഷണർ; ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ തെളിവുകൾ
നാദാപുരത്തെ കടയിൽ വൻ കവർച്ച, 92 ഐഫോണുകൾ കവർന്നു; മോഷ്ടാക്കൾ കടന്നത് ഷട്ടർ തകർത്ത്