ഒടുവിൽ സഹികെട്ട് കീഴടങ്ങൽ! മോഷ്ടിച്ച ബൈക്കുമായി വിലസി ഗതാഗത നിയമലംഘനം നടത്തിയ കള്ളൻ ഒടുവിൽ പിടിയിൽ

Published : Feb 09, 2026, 06:38 PM IST
bike theft kollam

Synopsis

കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസിൽ കീഴടങ്ങിയത്

കൊല്ലം: കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസിൽ കീഴടങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് നൽകിയ റിപ്പോർട്ടുകളാണ് നീതി ലഭിക്കാൻ കാരണമെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും ബൈക്ക് ഉടമയായ സിജോ പറഞ്ഞു.പാരിപ്പള്ളി പൊലീസിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും മോഷണം പോയ ബൈക്കോ മോഷ്ടാവിനെയോ കണ്ടെത്താൻ കഴിയാത്തതിന്‍റെ വിഷമം സിജോ ഏഷ്യാനെറ്റ് ന്യൂസിലൂടെ പറഞ്ഞിരുന്നു.

 ജനുവരി 30ന് മോഷ്ടിച്ച ബൈക്കുമായി പോയ കള്ളൻ ദിവസങ്ങളോളം വിലസി. ഹെൽമറ്റ് ഇല്ലാതെയുള്ള മോഷ്ടാവിന്‍റെ യാത്രയ്ക്ക് രണ്ട് തവണ ബൈക്ക് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ പിഴ നൽകി. സിജോയുടെ നിസഹായവസ്ഥ വാർത്തയായതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. ചലാനിലെ മോഷ്ടാവിന്‍റെ ഫോട്ടോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ചിറയിൻകീഴ് സ്വദേശിയായ സുനിത്താണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ മോഷ്ടാവ് ബൈക്ക് ഹാജരാക്കി പാരിപ്പള്ളി സ്റ്റേഷനിൽ കീഴടങ്ങി. അന്വേഷണം ഊര്‍ജിതമായതോടെ പ്രതി സഹിക്കെട്ടാണ് കീഴടങ്ങിയതെന്നും നീതിയിലേക്ക് വഴിയൊരുക്കിയതിന് ഏഷ്യാനെറ്റ് ന്യൂസിനോട് നന്ദിയുണ്ടെന്നും സിജോ പറഞ്ഞു. മൊഴി രേഖപ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോയിയുടെ മരണശേഷം കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആദ്യ വാർത്താസമ്മേളനം, നിര്‍ണായക വെളിപ്പെടുത്തൽ, 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല, ശത്രുക്കളുമല്ല'
'ചൂര ലോകത്തിലെ സമ്പന്നരും ഏറെ ഇഷ്ടപ്പെടുന്ന മീൻ, ചിലർക്ക് രുചി ഇഷ്ടമല്ലായിരിക്കാം': പോഷകഗുണം എണ്ണിപ്പറഞ്ഞ് ഡോക്ടർ