ട്രെയിന്‍ ഗതാഗതം താറുമാറായി: കോഴിക്കോട്-പാലക്കാട്- എറണാകുളം പാതകളില്‍ സര്‍വ്വീസ് നിര്‍ത്തി

Published : Aug 09, 2019, 01:53 PM ISTUpdated : Aug 09, 2019, 02:05 PM IST
ട്രെയിന്‍ ഗതാഗതം താറുമാറായി: കോഴിക്കോട്-പാലക്കാട്- എറണാകുളം പാതകളില്‍ സര്‍വ്വീസ് നിര്‍ത്തി

Synopsis

പാലക്കാട്-ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍-കുറ്റിപ്പുറം, ഫറൂഖ്-കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി 

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തെ തീവണ്ടി ഗതാഗതം താറുമാറായി. ആലപ്പുഴ പാതയില്‍ പലയിടത്തും പലതവണ മരങ്ങള്‍ പാളത്തിലേക്ക് പതിച്ച് തീവണ്ടി ഗതാഗതം തടസപ്പെട്ടു. ചിലയിടങ്ങളില്‍ പാളത്തിലേക്ക് വെള്ളം കയറി. 

പാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം ഞായറാഴ്ച രാവിലെ വരെ നിര്‍ത്തി വച്ചു. ആലപ്പുഴ പാതയിലെ തീവണ്ടികള്‍ അതുവരെ കോട്ടയം വഴി തിരിച്ചു വിടും. 

കോഴിക്കോടിനും ഷൊർണ്ണൂരിനും ഇടയിൽ റെയിൽ ഗതാഗതം നിർത്തിവെച്ചു. ചാലിയാറിൽ ജലനിരപ്പ് അപകടകരമാവും വിധം ഉയർന്നെന്ന് റെയിൽവെ. കല്ലായിക്കും ഫറോക്കിനും ഇടയിൽ ട്രാക്ക് സസ്പെൻറ് ചെയ്തു. ഷൊർണൂരിനും കുറ്റിപ്പുറത്തിനും ഇടയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന്അവിടേയും ട്രാക്ക് സസ്പെൻറ് ചെയ്തു

പാലക്കാട്-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചു. ഒറ്റപ്പാലത്തിനും പറളിക്കും ഇടയില്‍ ട്രാക്കില്‍ വെള്ളം കയറി. കായകുളം എറണാകുളം റൂട്ടില്‍ പലയിടത്തും മരം വീണു. 

പാലക്കാട്-ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍-കുറ്റിപ്പുറം, ഫറൂഖ്-കല്ലായി എന്ന പാതകളിലൂടെയുള്ള തീവണ്ടി ഗതാഗതം 12.45 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട്-എറണാകുളം, പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടുകളില്‍ നിലവില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.  കാരക്കാട് സ്റ്റേഷന്‍ പരിധിയില്‍ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

റദ്ദാക്കിയ തീവണ്ടികള്‍ 

  • മംഗളൂരുവില്‍ നിന്നും ഇന്നലെ പുറപ്പെട്ട മംഗളൂരു- ചെന്നൈ മെയില്‍ ഷൊര്‍ണ്ണൂര്‍ സര്‍വ്വീസ് അവസാനിപ്പിക്കും. 16516 - കര്‍വാര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ്സിന്‍റെ ആഗസ്റ്റ് 10-ലെ സര്‍വ്വീസ് റദ്ദാക്കി. 16515 യശ്വന്ത്പുര്‍-കര്‍വാര്‍ എക്സ്പ്രസ്സ്  ആഗസ്റ്റ് 9-ലെ യാത്ര റദ്ദാക്കി. 
  • 16575 യശ്വന്ത്പുര്‍-മംഗളൂരു  എക്സ്പ്രസ്സിന്‍റെ ആഗസ്റ്റ് 11-ലെ സര്‍വ്വീസ് റദ്ദാക്കി
  • 16518/16524 കണ്ണൂര്‍/കര്‍വാര്‍-കെഎസ്ആര്‍ ബെംഗളൂരു എക്സ്പ്രസ്സ്  ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ