കൊങ്കൺ പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

By Web TeamFirst Published Aug 31, 2019, 4:47 PM IST
Highlights

 മംഗളൂരു കുലശേഖരയിൽ പുതുതായി നിർമ്മിച്ച സമാന്തര പാതയിലൂടെ  ദില്ലി നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്സ് ആണ് ആദ്യം സര്‍വ്വീസ് നടത്തിയത്. 

കാസര്‍കോട്: കൊങ്കൺ പാതയിൽ ട്രയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗളൂരു കുലശേഖരയിൽ പുതുതായി നിർമ്മിച്ച സമാന്തര പാതയിലൂടെ  ദില്ലി നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസ്സ് ആണ് ആദ്യം സര്‍വ്വീസ് നടത്തിയത്. 

സമാന്തര പാതയിലൂടെ പാസഞ്ചർ ട്രെയിനുകൾ 20 കിലോമീറ്റർ വേഗതയിൽ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു. 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ സർവീസുകൾ ആരംഭിക്കാനായിരുന്നു റെയിൽവേയുടെ നീക്കം. എന്നാല്‍, കനത്ത മഴ കാരണം ഇത് നീണ്ടുപോകുകയായിരുന്നു. ട്രാക്കിൽ മെറ്റൽ നിറക്കുന്ന ഗുഡ്സ് ട്രെയിൻ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ഇന്ന് റെയിൽവേ ഉദ്യോഗസ്ഥര്‍ ട്രെയിൻ സർവീസിന് അനുമതി നല്‍കിയത്. 

കൊങ്കൺ പാതയിൽ മംഗളൂരുവിന് സമീപം പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ് ഇതുവഴിയുള്ള ഗതാഗതം നിലച്ചത്. തുടർച്ചയായ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാതയിൽ പൂർണതോതിൽ യാത്ര പുനരാരംഭിച്ചത്.

click me!