യാത്രക്കാർ ശ്രദ്ധിക്കുക, നാളെയും മറ്റന്നാളും കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; ചിലത് റദ്ദാക്കി, ചിലത് വഴിതിരിച്ചുവിടും, പുതിയ മാറ്റങ്ങൾ അറിയാം

Published : Nov 21, 2025, 02:13 PM IST
india rail

Synopsis

കേരളത്തിലോടുന്ന നിരവധി ട്രെയിനുകളെ 2 ദിവസത്തെ ഗതാഗത നിയന്ത്രണം ബാധിക്കും. ആയതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെയും മറ്റന്നാളും ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.​

റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കുക

തിരുവനന്തപുരം സെൻട്രൽ – ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ ആലപ്പുഴ വഴി പോകും. ചേർത്തല, എറണാകുളം ജങ്‌ഷൻ എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. തിരുവനന്തപുരം നോർത്ത്‌ – ശ്രീ ഗംഗാനഗർ പ്രതിവാര എക്‌സ്‌പ്രസ്‌, തിരുവനന്തപുരം നോർത്ത്‌ – ലോക്‌മാന്യ തിലക്‌ ടെർമിനസ്‌ പ്രതിവാര സ്‌പെഷ്യൽ, തിരുവനന്തപുരം നോർത്ത്‌ – എസ്‌ എം വി ടി ബംഗള‍ൂരു ഹംസഫർ എക്‌സ്‌പ്രസ്‌ എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. തിരുവനന്തപുരം സെൻട്രൽ – എറണാകുളം വഞ്ചിനാട്‌ എക്‌സ്‌പ്രസ്‌, കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ മെമു എന്നിവ ഞായറാഴ്‌ച അര മണിക്കൂർ വൈകിയോടും. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്
കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം, എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; '6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല, നീതി വേണം'