കൊട്ടാരക്കര വാഹനാപകടം: ഡ്രൈവര്‍മാരുടെ അശ്രദ്ധയെന്ന് പ്രാഥമിക നിഗമനം; ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി

By Web TeamFirst Published Jun 16, 2019, 2:57 PM IST
Highlights

വാഹനം ഓടിച്ചവരുടെ അശ്രദ്ധ അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം. കൊല്ലത്ത്‌ കെഎസ്‌ആര്‍ടിസിയും കോണ്‍ക്രീറ്റ്‌ മിക്‌സര്‍ വണ്ടിയും കൂട്ടിയിടിച്ച്‌ ഇന്നലെയാണ് അപകടമുണ്ടായത്.

കൊല്ലം: കൊട്ടാരക്കര വയക്കലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയ സംഭവത്തില്‍ ഗതാഗത വകുപ്പ് അന്വേഷണം തുടങ്ങി. വാഹനം ഓടിച്ചവരുടെ അശ്രദ്ധ അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക നിഗമനം. റിപ്പോ‍ര്‍ട്ട് നാളെ ഗതാഗത കമ്മീഷണർക്ക് നല്‍കും.

വാഹനങ്ങളുടെ വേഗത, ദൂരെ നിന്നുള്ള കാഴ്ചകുറവ്, വാഹനങ്ങള്‍ ഓടിച്ചിരുന്നവരുടെ ശ്രദ്ധകുറവ് എന്നിവ പരിശോധിച്ച് റിപ്പോർട്ട് നല്‍കാനാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. ഗതാഗത വകുപ്പിന്‍റെ പ്രത്യേക സംഘം അപകടസ്ഥലത്ത് എത്തി പരിശോധന തുടങ്ങി. അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങളും പരിശോധിച്ചു. സമീപവാസികളില്‍ നിന്നും മൊഴി എടുത്തു. 

വാഹനങ്ങള്‍ ഓടിച്ചവരുടെ ഭാഗത്ത് ശ്രദ്ധകുറവ് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഇത് ശരിവയ്ക്കുന്നു. എംസി റോഡില്‍ വയക്കല്‍ ഭാഗത്ത് അമിതവേഗത കാരണം അപകടങ്ങള്‍ പതിവാണെന്നും നാട്ടുകാർ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവർ സുഖം പ്രാപിച്ച് വരികയാണ്.

അപകടത്തെ തുടര്‍ന്ന് ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് വാഹനങ്ങളും പൂര്‍ണമായും കത്തിനശിച്ചു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. 

click me!