യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്,സിംഗിൾഡ്യൂട്ടി നടപ്പാക്കും, ജീവനക്കാരുടെ എണ്ണം കുറയ്ക്കും-ഗതാഗതമന്ത്രി

Published : Jul 01, 2022, 02:44 PM IST
യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്,സിംഗിൾഡ്യൂട്ടി നടപ്പാക്കും, ജീവനക്കാരുടെ എണ്ണം കുറയ്ക്കും-ഗതാഗതമന്ത്രി

Synopsis

അഞ്ചാറു മാസത്തിനുള്ളിൽ സർക്കാർ സഹായമില്ലാതെ  കെ എസ് ആർ ടി സിക്ക് പ്രവർത്തിക്കാനാകും. ആറു കോടി രൂപ പ്രതിദിന  വരുമാനമുണ്ട്

തിരുവനന്തപുരം : കെ എസ് ആർ ടി സിയിലെ(ksrtc) സമരത്തിനെതിരെ  (strike)ഗതാഗത മന്ത്രി ആന്‍റണി രാജു(antony raju). യൂണിയനുകളേയും മന്ത്രി വിമർശിച്ചു . കെ എസ് ആർ ടി സിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ സമരം ചെയ്യരുത്. യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുത്. സർക്കാർ ഈ പറഞ്ഞതിന്‍റെ ആവർത്തനമാണ് ഹൈക്കോടതി പറഞ്ഞതെന്നും  ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

ഡ്യൂട്ടി പരിഷ്കരണം ആലോചിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സംവിധാനം ശക്തിപ്പെടുത്തും. അഞ്ചാറു മാസത്തിനുള്ളിൽ സർക്കാർ സഹായമില്ലാതെ  കെ എസ് ആർ ടി സിക്ക് പ്രവർത്തിക്കാനാകും. ആറു കോടി രൂപ പ്രതിദിന  വരുമാനമുണ്ട്. ചെലവും 6 കോടി രൂപയുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളുടേയും വർക് ഷോപ്പുകളുടേയും എണ്ണം വെട്ടിക്കുറക്കും. ഓഫീസുകളുടെ എണ്ണം കുറയ്ക്കുമ്പോൾ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാനാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. 

ശമ്പള പ്രതിസന്ധി: സമരം നിര്‍ത്തിയിട്ട് കേസ് കേള്‍ക്കാമെന്ന് ഹൈക്കോടതി, സമരം അവസാനിപ്പിച്ച് യൂണിയനുകള്‍


കൊച്ചി;കെ എസ് ആ‍ർ ടി സിയിലെ ശമ്പള പ്രതിസന്ധി സംബന്ധിച്ച കേസ് പരിഗണിക്കവേ, യൂണിയനുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഹർജി പരിഗണിക്കണമെങ്കിൽ സമരം നിർത്തണമെന്ന് കോടതി വ്യക്തമാക്കി.ഹൈക്കോടതി കടുത്ത നിലപാടെടുത്തതോടെ നിലവിലെ പ്രതിഷേധങ്ങളും സമരങ്ങളും അവസാനിപ്പിക്കാമെന്ന് കെ എസ് ആ‍ർ ടി സി യിലെ വിവിധ യൂണിയനുകൾ കോടതിയെ അറിയിച്ചു.

ശമ്പള വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് സമരം അവസാനിപ്പിച്ചില്ലെങ്കിൽ താൻ പിൻമാറുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അറിയിച്ചത്. ഹർജി പരിഗണിക്കണമെങ്കിൽ സമരം അവസാനിപ്പിക്കണം. പാവപ്പെട്ട തൊഴിലാളികൾ കഠിനാധ്വാനം ചെയ്യുമ്പോള്‍ ‍ യൂണിയനുകൾ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുതെന്ന് പറഞ്ഞ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ  ഹ‍ർജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം  പിൻവലിക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതോടെയാണ് നിലവിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാമെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും യൂണിയനുകൾ അറിയിച്ചത്. 

കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധി; പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീര്‍ഘാവധി

കെഎസ്ആര്‍ടിസിയിലെ (KSRTC) സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 'ഫര്‍ലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക്. പകുതി ശമ്പളത്തോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്ഥർക്കും മിനി സ്‌റ്റീരിയിൽ സ്റ്റാഫുകൾക്കുമാണ് അവധി അനുവദിച്ചത്. അവധി അനുവദിക്കുന്ന പ്രായപരിധി കുറച്ച് 40 ആക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ കണ്ടക്ടർ, മെക്കാനിക്ക് വിഭാഗത്തിന് മാത്രമാണ് ഫർലോ ലീവ് അനുവദിച്ചിരുന്നത്. അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ.

ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. ഈ വർഷം കൊണ്ടുവന്ന 'ഫര്‍ലോ ലീവ്' പദ്ധതിയിൽ ഇതുവരെ കണ്ടക്ടർ, മെക്കാനിക്ക് തത്സ്തികയിലുള്ളവരെ മാത്രമാണ് പരിഗണിച്ചിരുന്നത്. എന്നാൽ നാമമാത്രം ജീവനക്കാരാണ് പാതി ശമ്പളം പറ്റി ദീർഘ കാല അവധിയിൽ പ്രവേശിച്ചത്. ഈ സാഹചര്യത്തിലാണ്  കൂടുതൽ ജീവനക്കാരെ പദ്ധതിയിലേക്ക് ഉൾപ്പെടുത്താൻ മാനേജ്മെന്റ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ഫർലോ അവധിക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 45ൽ നിന്ന് 40 ആക്കി കുറച്ചു. ഒപ്പം പദ്ധതിയിലേക്ക് മിനിസ്റ്റീരിയൽ ജീവനക്കാരേയും ഹയർ ഡിനിഷൻ ഓഫീസർമാരെയും കൂടി ഉൾപ്പെടുത്തി.  

കമ്പൂട്ടർ വത്കരണവും ഇ-ഓഫീസ് സംവിധാനവും കാര്യക്ഷമാകുന്നതോടെ ഈ വിഭാഗത്തിലും ജീവനക്കാർ അധികമാവുമെന്നത് കൂടി മുന്നിൽ കണ്ടാണ് തീരുമാനം. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്‍റും ചേര്‍ന്ന് ഒപ്പുവച്ച ദീര്‍ഘകാല കരാറിലെ വ്യവസ്ഥയുസരിച്ചാണ് ഈ വർഷം ആദ്യം ഫര്‍ലോ ലീവ് പദ്ധതി കൊണ്ടുവന്നത്. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ്  ബാധിക്കില്ല. ലേ ഓഫിന്‍റെ പരിഷ്കരിച്ച രൂപമായ ഫര്‍ലോ ലീവ്,  ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കിയതിൽ നേരത്തേ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. 

അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നത്. മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം