ഓട്ടോ മിനിമം ചാർജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി; അന്തിമ തീരുമാനം ഇന്നുണ്ടാകും

Published : Apr 05, 2022, 12:35 AM IST
ഓട്ടോ മിനിമം ചാർജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി; അന്തിമ തീരുമാനം ഇന്നുണ്ടാകും

Synopsis

ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങുന്നു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററായി ഉയർത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിൻവലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തിൽ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാൻസ്പോർട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക.

വിദ്യാർത്ഥികളുടെ കൺസഷൻ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാൻ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആർ ടി സി സർവീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി കേട്ടാണ് കോടതി പദ്ധതിക്ക് അനുമതി നൽകിയതെന്നും മന്ത്രി ആന്റണി രാജു ഇന്നലെ ചൂണ്ടികാട്ടിയിരുന്നു.

ബസ്, ഓട്ടോ, ടാക്സി ചാർജ് വർധനവ്; സർക്കാർ ഉത്തരവ് ഈ ആഴ്ച ഉണ്ടാകും
https://www.asianetnews.com/kerala-news/bus-auto-and-taxi-charge-in-kerala-will-not-go-up-from-tomorrow-r9mcx3

അതേസമയം ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഈ ആഴ്ച പുറത്തിറങ്ങിയാൽ മാത്രമേ വർധനവ് പ്രാബല്യത്തിലാകു. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കണം. ഇതിന് ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചിരുന്നു. ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വർധന അനുസരിച്ച് വകുപ്പ് ഫെയർ സ്റ്റേജ് നിശ്ചയിക്കേണ്ടതുണ്ട്.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തുന്നത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോ മീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമായിരുന്നെങ്കിലും ഇത് അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽ ഡി എഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

നിരക്ക് വർധനവ് ഇങ്ങനെ

ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന്  30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞെട്ടിക്കൽ തെരഞ്ഞെടുപ്പ്'; ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം
എംഎം മണിയെ തള്ളി വി ശിവൻകുട്ടി, 'ജനങ്ങളെ ആക്ഷേപിച്ചത് ശരിയായില്ല'; ഗായത്രി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനും മന്ത്രിയുടെ വിമർശനം