
ദില്ലി: ഹൈഡ്രജൻ ബസുകൾ ഉടൻ കേരളത്തിലേക്ക് എത്തിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ഹൈഡ്രജൻ ബസ്സുകൾ കേരളത്തിലേക്ക് എത്തിക്കുമെന്നും ബസ് പ്രവർത്തനമാരംഭിക്കുന്നതിന്റെ പ്രാരംഭ ചർച്ചകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദില്ലിയിൽ ഹൈഡ്രജൻ ബസ്സിൽ യാത്ര ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഡിഎംആർസി ദില്ലിയിൽ ആരംഭിച്ച ഹെെഡ്രജൻ ബസിലാണ് യാത്ര നടത്തിയത്. കെഎസ്ആർടിസി (സിഎം ഡി) പ്രമോജ് ശങ്കർ, അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രയിൽ പങ്കെടുത്തു. സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത കറങ്ങി സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഹൈഡ്രജൻ ബസിൻ്റെ യാത്ര. ഗ്രീൻ ഇന്ധനത്തിൻ്റെ പ്രോത്സാഹനത്തിനും ബസിൻ്റെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ബസ് യാത്രയെന്ന് മന്ത്രി പറഞ്ഞു. ഡിഎംആർസി അധികൃതരോടും ബസ് ഓപ്പറേറ്ററോടും ബസിൻ്റെ പ്രവർത്തനങ്ങളും സവിശേഷതകളും പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam