ട്രാവൻകൂർ ടൈറ്റാനിയം കമ്പനി ഉദ്യോഗസ്ഥന് സസ്പെൻഷൻ; നടപടി സ്വകാര്യ ഹോട്ടലിൽ നിന്നും എംഡിഎംഎയുമായി പിടിയിലായതിന് പിന്നാലെ

Published : Mar 28, 2026, 01:49 PM IST
Najeeb khan

Synopsis

നിരോധിത ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം ഉദ്യോഗസ്ഥൻ എം.ഐ നജീബ് ഖാനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. കമ്പനിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിനും അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിലുമാണ് നടപടി. സംഭവത്തിൽ കമ്പനി നജീബ് ഖാനോട് വിശദീകരണം തേടിയിട്ടുണ്ട്.

തിരുവനന്തപുരം: നിരോധിത ലഹരിമരുന്നായ എംഡിഎംഎ കൈവശം വെച്ച കേസിൽ അറസ്റ്റിലായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ടൈറ്റാനിയം കമ്പനി സ്റ്റോർസ് സീനിയർ സൂപ്രണ്ടായിരുന്ന എം.ഐ നജീബ് ഖാനെയാണ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്‌ച വൈകുന്നേരം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചാണ് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നജീബ് ഖാനെ പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎ കൈവശം വെച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മുൻ സന്തോഷ് ട്രോഫി താരം കൂടിയാണ് നജീബ് ഖാൻ.

മാധ്യമ വാർത്തകളിലൂടെയും മറ്റ് വിശ്വസനീയമായ സ്രോതസ്സുകളിലൂടെയും അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടർന്നാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. നജീബ് ഖാൻ ജോലിയിൽ തുടരുന്നത് കമ്പനിയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും അന്വേഷണത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും മാനേജ്‌മെന്റ് വിലയിരുത്തി. സംഭവത്തിൽ ഇദ്ദേഹത്തോട് വിശദീകരണം തേടിയിട്ടുണ്ട്. നജീബ് ഖാന്റെ പ്രവർത്തി കമ്പനിയുടെ സേവന നിയമങ്ങളുടെ ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങളുടെയും ലംഘനമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതും നിയമവിരുദ്ധവുമായ ഇത്തരം പ്രവർത്തികൾ ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നതെന്നും ഉത്തരവിലുണ്ട്. മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും. അന്വേഷണം പൂർത്തിയാകുന്നത് വരെ ഉടനടി പ്രാബല്യത്തോടെയാണ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാഞ്ഞിരപ്പള്ളി സർക്കാർ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ജീർണ്ണിച്ച നിലയിൽ; വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ
സജി ചെറിയാന് പങ്കില്ലാത്ത കച്ചവടമില്ല; മണ്ണ് കച്ചവടവും റിയൽ എസ്റ്റേറ്റും നടത്തുന്നവരെ നേതാക്കന്മാരാക്കിയെന്നും ജി സുധാകരൻ