കല്‍പ്പറ്റയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

By Web TeamFirst Published Oct 30, 2019, 11:14 AM IST
Highlights

ട്രാവലറില്‍ 11 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.

വയനാട്: കലോത്സവത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളുമായി പോയ വാഹനം കൽപ്പറ്റ മടക്കിമലയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രാവലറും ബസും കൂട്ടിയിടിക്കുകയായിരുന്നു. പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ട്രാവലറിലുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

click me!