
കൊച്ചി: കനത്ത മഴയിൽ എറണാകുളം അങ്കമാലിയിലെ ഫയർഫോഴ്സ് ഓഫീസിന് മുകളിലേക്ക് മരം വീണു. ഓഫീസിനോട് ചേർന്നുള്ള മെസ്സിന് മുകളിലേക്ക് ആണ് മരം വീണത്. രാവിലെയായിരുന്നു സംഭവം. ആരു ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നില്ല എന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജെ സി ബി അടക്കം എത്തിച്ച് പിന്നീട് മരം നീക്കം ചെയ്തു.
അതേസമയം ഓറഞ്ച് അലർട്ട് തുടരുന്ന എറണാകുളം ജില്ലയിൽ ഇന്ന് കനത്ത മഴയാണ് അനുഭവപ്പെട്ടത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ടും തുടരുന്നുണ്ട്.
നാളെ മുതലുള്ള മഴ സാധ്യത ഇങ്ങനെ
ഓറഞ്ച് അലർട്ട്
17-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
18-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
19-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മഞ്ഞ അലർട്ട്
17-07-2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
18-07-2024: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
19-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം