പട്ടയഭൂമിയിലെ മരം കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

By Web TeamFirst Published Jun 14, 2021, 4:45 PM IST
Highlights

സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ലെന്നും കേസ് ആട്ടിമറിക്കപ്പെടാതിരിക്കാൻ സിബിഐ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

കൊച്ചി: മുട്ടിൽ മരംകൊള്ള അടക്കം പട്ടയ ഭൂമിയിലെ മരംകൊള്ളകൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സർക്കാർ ഉത്തരവിന്‍റെ മറവിൽ സംസ്ഥാനത്ത് നടന്നത് 100 കോടി രൂപയുടെ മരംകൊള്ളയാണ് നടന്നിരിക്കുന്നതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. 

സംസ്ഥാന ഏജൻസികൾ അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല, കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് കൈമാറാൻ കോടതി ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം. കേസിൽ കോടതി തീർ‍പ്പുണ്ടാക്കുന്നത് വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ദില്ലിയിൽ സ്ഥിരതാമസമാക്കിയ മലയാളി ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ് ഹർജി നൽകിയത്.

click me!