ചെരുപ്പ് മാറി ഇട്ടു, ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദനം; ആക്രമിച്ചത് സീനിയർ വിദ്യാർത്ഥി

Published : Dec 29, 2025, 01:51 PM ISTUpdated : Dec 29, 2025, 05:02 PM IST
Adivasi student beaten brutally

Synopsis

ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്

കോഴിക്കോട്: ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. ഏഴാം ക്ലാസുകാരന്‍റെ സഹോദരന്‍റെ സുഹൃത്താണ് വിദ്യാർത്ഥിയെ വീട്ടിൽ വച്ച്  മർദിച്ചത്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കൂടരഞ്ഞി സ്വദേശിയായ 12 വയസുകാരനാണ് ഹയർസെക്കണ്ടറി വിദ്യാർത്ഥിയുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർത്ഥികളും പ്രദേശത്തെ ഒരേ സ്കൂളിലാണ് പഠിക്കുന്നത്. മർദനമേറ്റ ഏഴാം ക്ലാസുകാരന്റെ സഹോദരനും, മർദിച്ച വിദ്യാർത്ഥിയും സുഹൃത്തുക്കളാണ്. അവധി ദിവസം കൂട്ടുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് മർദനം. ചെരുപ്പ് മാറി ഇട്ടതുമായി ബന്ധപ്പെട്ട്  തർക്കം

ഉണ്ടാവുകയും, ഒടുവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ചെന്നുമാണ് പരാതി. നെഞ്ചിലുംമുഖത്തും ദേഹമാസകലം മർദനം ഏറ്റുപാടുകൾ ഉണ്ട്. മർദനമേറ്റ വിദ്യാർത്ഥി കോടഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടി. രക്ഷിതാക്കൾ തിരുവമ്പാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയ ശേഷം പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എതിർപ്പ് വകവെക്കാതെ മന്ത്രി ശിവൻകുട്ടിയും സർക്കാരും; സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട് തള്ളി; ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കും
ഉന്നാവ് പീഡന കേസ്; 'സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല', അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച