വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; കേസിൽ പ്രതി പിടിയിൽ

Published : Jan 20, 2025, 03:58 PM ISTUpdated : Jan 20, 2025, 05:56 PM IST
 വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; കേസിൽ പ്രതി പിടിയിൽ

Synopsis

വയനാട് തിരുനെല്ലിയിൽ ആദിവാസി സ്ത്രീയെ ഒരു വര്‍ഷത്തോളം മന്ത്രവാദത്തിന്‍റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതി കസ്റ്റഡിയിൽ. പുളിമൂട് സ്വദേശി വര്‍ഗീസ് ആണ് പിടിയിലായത്. 

മാനന്തവാടി: വയനാട് മാനന്തവാടിയിൽ ആദിവാസി സ്ത്രീക്ക് ഒരു വർഷത്തോളം നീളുന്ന ക്രൂരപീഡനം. മന്ത്രവാദത്തിന്‍റെ പേരിലാണ് തിരുനെല്ലി സ്വദേശിനിയായ സ്ത്രീയെ മരുന്നുകളും മറ്റും നൽകി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ കേസടുത്ത പൊലീസ് പുളിമൂട് സ്വദേശിയായ വർഗീസിനെ അറസ്റ്റ് ചെയ്തു.  കഴിഞ്ഞവർഷം പരാതി നൽകിയെങ്കിലും പൊലീസ് ഒതുക്കി തീർക്കാൻ സമ്മർദ്ദം ചെലുത്തി എന്നും ആരോപണമുണ്ട്.

ഒരു വർഷത്തോളം നീളുന്ന ക്രൂരമായ പീഡനത്തിന്‍റെ വിവരങ്ങളാണ് ഇന്ന് വെളിപ്പെട്ടത്.  ആദിവാസി വിഭാഗത്തിൽപ്പെട്ട 40 കാരിയെ  മന്ത്രവാദത്തിന്‍റെ  പേരിൽ വർഗീസ് ഒരു വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. കർണാടകയിലെ സ്വാമിയുടെത് എന്ന പേരിൽ കയ്യിൽ കറുത്ത ചരട് കെട്ടി. മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന സ്ത്രീയെ മരുന്നു കഴിക്കുന്നതിൽ നിന്ന് വിലക്കി .എതിർത്തപ്പോൾ മരിച്ച ആളുകളുടെ ചിത്രങ്ങൾ കാണിച്ച് സ്വാമി കൊലപ്പെടുത്തുമെന്ന്  ഭീഷണിപ്പെടുത്തുകയായിരുന്നു . നഗ്ന വീഡിയോ  ചിത്രീകരിച്ചും ഭീഷണിപ്പെടുത്തി.കഴിഞ്ഞവർഷം പരാതി നൽകിയിരുന്നു എങ്കിലും പോലീസ്  സമ്മർദ്ദപ്പെടുത്തി പരാതി പിൻവലിച്ചുവെന്നും പീഡനത്തിനിരയായ സ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

പ്രാദേശിക കോൺഗ്രസ് നേതാക്കൾ വർഗീസിനെ സഹായം ചെയ്തിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് വർഗീസിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ  പ്രദേശത്തെ പല ആദിവാസി ഊരുകളിലും സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്.

ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടു. വിശ്വാസം മറയാക്കികൊണ്ട് മന്ത്രവാദത്തിന്‍റെ പേരിൽ പനവല്ലിയിലെ ആദിവാസി യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് സിപിഎം ആരോപിച്ചു. പ്രതി സജീവ കോൺഗ്രസ് പ്രവർത്തകൻ വർഗീസിനെ ഉടൻ അറസ്റ്റ് ചെയ്തു നിയമ നടപടി സ്വീകരിക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു.

നിറത്തിന്‍റെ പേരിൽ അവഹേളനം; നവവധുവിന്‍റെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റിൽ, പിടികൂടിയത് വിമാനത്താവളത്തിൽ വെച്ച്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി