പാലമില്ല, പറമ്പിക്കുളത്ത് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റർ ചുമന്ന്  

Published : Sep 13, 2022, 09:31 AM IST
പാലമില്ല, പറമ്പിക്കുളത്ത് സ്ത്രീയെ ആശുപത്രിയിലെത്തിച്ചത് ഏഴ് കിലോമീറ്റർ ചുമന്ന്   

Synopsis

2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയത്. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകി.

പാലക്കാട്: പറമ്പിക്കുളം ഓവൻപാടി കോളനി പാലമില്ലാത്തതിനാൽ ഒറ്റപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസം രോ​ഗിയായ സ്ത്രീയെ മുളയിൽ കെട്ടിവെച്ചാണ് ആശുപത്രിയിൽ കൊണ്ടുപോയത്. രോഗിയുമായി ഏഴ് കിലോമീറ്റർ  നടന്നാണ് ആശുപത്രിയിലെത്തിയതെന്നും നാട്ടുകാർ പറഞ്ഞു. 2019ലെ പ്രളയത്തിലാണ് കോളനിയുമായി ബന്ധിപ്പിച്ചിരുന്ന പാലം തകർന്നു പോയത്. പിന്നീട് പാലം നിർമിക്കാൻ നിരവധി തവണ അപേക്ഷ നൽകി. എന്നാൽ ഇതുവരെ പാലം നിർമിച്ചിട്ടില്ല. 30ഓളം കുടുംബങ്ങളാണ്  കോളനിയിൽ താമസിക്കുന്നത്. പാലം ഇല്ലാത്തതിനാൽ പുറംലോകവുമായുള്ള ഇവരുടെ സമ്പർക്കം ബുദ്ധിമുട്ടിലാണ്. 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം