ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചു, വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു- സണ്ണി ജോസഫ്

Published : Oct 19, 2025, 11:53 AM IST
Sunny Joseph

Synopsis

ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. പരിഹരിച്ച വിഷയം വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പൊലീസിന്റെ കരങ്ങൾ കെട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എസ്പി തന്നെ കാര്യങ്ങൾ വ്യക്തമാക്കി. എ ഐ ഉപയോഗിച്ച് എംപി ഷാഫി പറമ്പിലിന് പരിക്കേൽപ്പിച്ചത് ആരാണെന്ന് കണ്ടെത്തുമെന്ന് എസ് പി പറഞ്ഞു. ഉദ്യോഗസ്ഥരെ സിപിഎം ഭീഷണിപ്പെടുത്തുന്നു. ഭീഷണി പ്രസംഗം നടത്തിയതിനു ഇപി ജയരാജന് എതിരെ കേസ് എടുക്കണമെന്നും എൽഡിഎഫ് കൺവീനർ ഭരണത്തിന്റെ ദുസ്വാധീനം ചെലുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടനയിൽ

എല്ലാവർക്കും നൂറുശതമാനം തൃപ്തി അവകാശപ്പെടുന്നില്ല. അധികമായ അതൃപ്തിയുമില്ല. ചാണ്ടിയെയും അബിൻ വർക്കിയും തഴഞ്ഞതിൽ ഓർത്തഡോക്സ് സഭയുടെ വിമർശനം ശ്രദ്ധയിൽ പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തിൽ അല്ല കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്. സാമുദായിക പ്രതിനിധ്യം പരിഗണിക്കാറുണ്ട്. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ട്. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകും. കോൺഗ്രസ് ശക്തമായ സമരമുഖത്താണ്. ഹിജാബ് വിവാദം പ്രാദേശികമായി പരിഹരിക്കാൻ ശ്രമിച്ചു. പരിഹരിച്ച വിഷയം വീണ്ടും വിവാദമാക്കാൻ സർക്കാർ ശ്രമിക്കുന്നു. പിഎം ശ്രീ നിലപാടിൽ സിപിഐ മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുമോയെന്നും ക്യാബിനറ്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം