അഞ്ച് ജില്ലകളിലെ നിയന്ത്രിത സോണുകളിൽ ഒരാഴ്‍ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ

By Web TeamFirst Published Jul 13, 2020, 7:06 AM IST
Highlights

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്നു പ്രവർത്തിക്കാം. രാത്രി ഏഴ് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ തീരപ്രദേശങ്ങളിലെ തീവ്ര നിയന്ത്രിത സോണുകളിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ ഒരാഴ്‍ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ തീരമേഖലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇവിടെയുള്ള കുടുംബങ്ങൾക്ക് അഞ്ച് കിലോ അരി സൗജന്യമായി നൽകും. 

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെ തുറന്നു പ്രവർത്തിക്കാം. രാത്രി ഏഴ് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പും ഉൾപ്പെടുന്ന മുഴുവൻ സമയ ദ്രുത പ്രതികരണ സംഘം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

അതേസമയം തിരുവനന്തപുരം കോർപ്പറേഷനിലെ ലോക്ക് ഡൗണിൽ ഇന്ന് മുതൽ ഇളവ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 12 വരെയും, വൈകീട്ട് 4 മുതൽ ആറ് വരെയും തുറക്കാം. കൊവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സർവീസ് നടത്താം. പച്ചക്കറി, പലചരക്ക് കടകൾക്കും പാൽ ബൂത്തുകൾക്കാണ് തുറക്കാൻ അനുമതിയുള്ളത്. ബേക്കറികൾക്കും തുറക്കാം. ഒരു മണി മുതൽ മൂന്ന് വരെ സ്റ്റോക്ക് നിറയ്ക്കാനുള്ള സമയമാണ്. 

അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ആളുകൾ പുറത്തിങ്ങാവൂ. നഗരപരിധിയിൽ രാത്രി 7 മുതൽ അഞ്ച് വരെയുള്ള കർഫ്യൂ തുടരും. ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ രാത്രി ഒന്‍പത് മുതൽ അഞ്ച് വരെ കർഫ്യൂ ആയിരിക്കും. പകുതി ജീവനക്കാരുമായി ബാങ്കുകൾക്കും അത്യാവശ്യം ജീവനക്കാരുമായി ഐടി സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. നിർമാണ പ്രവർത്തനങ്ങൾ തുടരാനും അനുമതിയുണ്ട്. ജനകീയ ഹോട്ടലുകൾ വഴിയല്ലാതെ ഭക്ഷണവിതരണത്തിന് അനുമതിയില്ല. 

 


 

click me!