കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്

Web Desk   | Asianet News
Published : May 15, 2021, 06:50 AM IST
കൊവിഡ് അതിതീവ്ര വ്യാപനത്തിൽ പകച്ച് കേരളം;നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; മാർഗ്ഗ രേഖ ഇന്ന്

Synopsis

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കർശന നിയന്ത്രണം. കടകൾ രാത്രി ഏഴരെ വരെ തുറക്കാമെന്ന നിർദ്ദേശം ഈ ജില്ലകളിൽ ചുരുക്കിയേക്കും.

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക് ഡൗണിന്റെ മാർഗ്ഗ രേഖ ഇന്ന് പുറത്തിറങ്ങും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കർശന നിയന്ത്രണം. കടകൾ രാത്രി ഏഴരെ വരെ തുറക്കാമെന്ന നിർദ്ദേശം ഈ ജില്ലകളിൽ ചുരുക്കിയേക്കും.

ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതോടെ കുറഞ്ഞ സമയത്തേക്ക് മാത്രമാകും കടകൾ തുറക്കുക. പൊലീസ് പാസ് എടുത്തത് കൊണ്ട് മാത്രം എല്ലാ വിഭാഗങ്ങൾക്കും പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യവിഭാഗങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടാകൂ. നിർമ്മാണപ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും. രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് നടക്കുന്ന സാഹചര്യത്തിൽ 
ഇതിനായി പ്രത്യേക ഇളവ് വരുത്തി ഉത്തരവിറക്കാനിടയുണ്ട്. സംസ്ഥാനത്ത് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു. എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗൺ മെയ് 23 വരെ നീട്ടിയത്. 

രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിവിധ വകുപ്പുകൾ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയര്‍ന്നത്. 20 ന് ശേഷമുള്ള സ്ഥിതി വിലയിരുത്തിയാകും തുടർതീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി