പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ, ദേശമംഗലം, പൊഴുതന പഞ്ചായത്തുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ

Published : Aug 04, 2021, 10:20 PM ISTUpdated : Aug 04, 2021, 10:57 PM IST
പുതിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ, ദേശമംഗലം, പൊഴുതന പഞ്ചായത്തുകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ

Synopsis

വിവാഹ, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള നിയന്ത്രണം തുടരും. ട്രിപ്പിൾ ലോക്ഡൗൺ, പ്രതിവാര വ്യാപനം രൂക്ഷമായ വാർഡുകളിൽ ഒതുങ്ങും. പുതുക്കിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ നിലവിൽ വരും.   

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണിൽ സംസ്ഥാനം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. പൊതുഗതാഗതത്തിന് അനുമതി നൽകി. ഞായർ ഒഴികെ എല്ലാ ദിവസവും കടകൾ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളും തിയേറ്ററുകളും തുറക്കില്ല. വിവാഹ, മരണാനന്തര ചടങ്ങുകളിൽ നിലവിലുള്ള നിയന്ത്രണം തുടരും. ട്രിപ്പിൾ ലോക്ഡൗൺ, പ്രതിവാര വ്യാപനം രൂക്ഷമായ വാർഡുകളിൽ ഒതുങ്ങും. പുതുക്കിയ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് നാളെ മുതൽ നിലവിൽ വരും. 

വയനാട് പൊഴുതന പഞ്ചായത്തിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. പൊഴുതന പഞ്ചായത്തിലെ ഡബ്ല്യൂ ഐപിആർ 13.58 ആണ്. ഇവിടെ അവശ്യസർവീസുകൾ, തോട്ടം മേഖല എന്നിവക്ക് മാത്രമായിരിക്കും പ്രവർത്തന അനുമതി. മുപ്പെയ്നാട്, വൈത്തിരി, മേപ്പാടി, നെന്മേനി, തരിയോട്, പടിഞ്ഞാറത്തറ, പനമരം, കൽപ്പറ്റ നഗരസഭ, അമ്പലവയൽ, സുൽത്താൻ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ഏതാനും വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു. 

1. മുപ്പെയ്നാട്...3,9,16 

2. വൈത്തിരി.....1,10,11 

3. മേപ്പാടി.....3,5,8,11,18,20 

4.നെന്മേനി..2,5,8,9,11,14,23 

5. തരിയോട്.....6,12 

6.പടിഞ്ഞാറത്തറ...11,12,14

7. പനമരം....8,9,12,13 

8. കൽപ്പറ്റ നഗരസഭ..21,22,27 

9.അന്പലവയൽ.....3,5,7,8,14 

10. ബത്തേരി നഗരസഭ....1,5,8,15,31,32 
 
കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച 42 വാ‍ർഡുകളിൽ അവശ്യ സർവീസുകൾക്കും കാർഷിക ജോലികൾ 50 ശതമാനം ആളുകളെ വെച്ച് നടത്താനും അനുമതിയുണ്ട്.

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലും പൂർണമായും ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തി. തൃശൂർ കോർപ്പറേഷൻ ആറാം വാർഡ് കൊടുങ്ങല്ലൂർ നഗരസഭ 5, 8, 9, 26 ,27, 33, 36, 39 കുന്നംകുളം 17, വടക്കാഞ്ചേരി 10, 12, 14, 15, 26, 31, 32, 34, 38  ഇരിങ്ങാലക്കുട 32, 33 ചാവക്കാട് 2, 6, 22, 23, 24, 25, 28, 30, 31, ചാലക്കുടി  4, 7, 11, 12, ഗുരുവായൂർ 9, 18 എന്നിവിടങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. ഗുരുവായൂർ ക്ഷേത്രനഗരിയിലും ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. 

എറണാകുളം ജില്ലയിൽ കല്ലൂർക്കാട് അഞ്ചാം വാർഡ്, മഞ്ഞല്ലൂർ 12 വാർഡ്, പാറക്കടവ് മൂന്നാം വാർഡ് വടക്കേക്കര 18 വാർഡിലെ പട്ടികജാതി കോളനി എന്നിവിടങ്ങളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൌൺ ആണ്. കാസർകോട് ജില്ലയിലെ പുല്ലൂർ- പെരിയ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൌൺ ഏർപ്പെടുത്തി. 

ഇടുക്കിയിൽ വണ്ടൻമേട് പഞ്ചായത്തിലെ 13 -ആം വാർഡും രാജകുമാരി പഞ്ചായത്തിലെ 7,8 വാർഡുകളിൽ രോഗ ബാധ കൂടിയ പ്രദേശങ്ങളുമാണ് ഇന്ന് കണ്ടൈൻമെന്റ് സോൺ ആക്കിയത്. പുതിയ രീതി അനുസരിച്ച് ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തുന്ന സ്ഥഥലങ്ങളിൽ നാളെ തീരുമാനമുണ്ടാകും. 

കോട്ടയത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തേണ്ട വാർഡുകളുടെ കാര്യത്തിൽ തീരുമാനമായില്ല. നാളെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. വാർഡുകളിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമുണ്ടാകും. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല