തിരുവനന്തപുരം വിമാനത്താവളം: അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Published : Nov 20, 2020, 12:12 PM IST
തിരുവനന്തപുരം വിമാനത്താവളം: അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Synopsis

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല കൈമാറ്റവുമായി ബന്ധപ്പെട്ട കേസിൽ അപ്പീൽ സാധ്യത തേടുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ നിയമ നടപടി വേണ്ടെന്ന് സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമനടപടികൾ ആലോചിച്ചുവരുകയാണ്. നാട്ടിലെ ചില മുതലാളികൾക്ക് മാത്രമേ വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിൽ അസ്വസ്ഥത ഉണ്ടാകൂ എന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനസർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിട്ട് ഒരു മാസത്തോളമായി. വിമനാത്താവളം അദാനിക്ക് വിട്ടു നൽകുന്നതിനെതിരെ തുടക്കം മുതൽ കടുത്ത എതിർപ്പുയർത്തിയ സംസ്ഥാന സർക്കാർ അപ്പീൽ സമർപ്പിക്കാത്തത്, നിയമപാതയിൽ സർക്കാരിന് അനുകൂലമായി വിധി വരില്ലെന്ന നിയമോപദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണെന്ന് നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.

സംസ്ഥാനസ‍ർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതടക്കം സർക്കാർ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.  ടെണ്ടർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. സുപ്രീം കോടതിയിൽ പോയാലും ഇതായിരിക്കും സ്ഥിതിയെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. സർക്കാരിന്റെ നീക്കം അറിഞ്ഞിട്ട് അപ്പീലിനെക്കുറിച്ച് ആലോചിക്കാനാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള വിമാനത്താവള ആക്ഷൻ കൗൺലിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ വിമാനത്താവള സ്വകാര്യവത്ക്കരണം സിപിഎമ്മും ബിജെപിയും പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സർക്കാർ നിയമപോരാട്ടത്തിൽ നിന്ന് പിൻവാങ്ങുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍
'50 വർഷം കഴിഞ്ഞ് സംഭവിക്കാൻ സാധ്യതയുണ്ടായിരുന്ന വികസനമാണ് കിഫ്ബി വഴി ഇപ്പോൾ സാധ്യമാകുന്നത്': കാർഷിക രംഗത്തെ മുന്നേറ്റങ്ങളെ കുറിച്ച് മന്ത്രി പി പ്രസാദ്